ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത​യെ​ന്ന് സൈ​ന്യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്; ഗു​ജ​റാ​ത്തി​ലെ സ​ർ ക്രീ​ക്കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ബോ​ട്ടു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന് സൈ​ന്യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ക​ര​സേ​നാ ദ​ക്ഷി​ണേ​ന്ത്യ​ൻ ക​മാ​ൻ​ഡ​ന്‍റ് ല​ഫ്.​ജ​ന​റ​ൽ എ​സ്.​കെ.​സൈ​നി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ന​ല്കി​യ​ത്.

ഗു​ജ​റാ​ത്തി​ലെ സ​ർ ക്രീ​ക്കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ബോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഏ​ത് സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ സൈ​ന്യം സ​ജ്ജ​മാ​ണെ​ന്നും സൈ​നി അ​റി​യി​ച്ചു. നേ​ര​ത്തെ, ഭീ​ക​ര​ൻ മ​സൂ​ദ് അ​സ്ഹ​റി​നെ പാ​ക്കി​സ്ഥാ​ന്‍ ജ​യി​ല്‍ മോ​ചി​ത​നാ​ക്കി​യെ​ന്നെ​ന്നും ഇ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

അ​തി​ര്‍​ത്തി​ക​ളി​ല്‍ പാ​ക്കി​സ്ഥാ​ൻ സൈ​നി​ക വി​ന്യാ​സം കൂ​ട്ടി​യെ​ന്നും സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ജ​മ്മു കാ​ഷ്മീ​ർ‍, രാ​ജ​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍ ഇ​ന്ത്യ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ക​യും എ​ന്തും നേ​രി​ടാ​ന്‍ ത​യാ​റാ​കാ​ന്‍ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ആ​ഴ്ച​യും ഗു​ജ​റാ​ത്ത് തീ​രം​വ​ഴി തീ​വ്ര​വാ​ദി​ക​ള്‍ ഇ​ന്ത്യ​യി​ലേ​ക്ക് തീ​വ്ര​വാ​ദി​ക​ള്‍ നു​ഴ​ഞ്ഞു​ക​യ​റി​യേ​ക്കാ​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​റ​മു​ഖ​ങ്ങ​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts