ഓ​​സീ​​സി​​നെ വീ​​ഴ്ത്തി ‘ബി​​ഗ്ബി’ ബി​​ലാ​​ൽ

ദു​​ബാ​​യ്: ഈ ​​ബി​​ലാ​​ൽ പ​​ഴ​​യ ബി​​ലാ​​ൽ ആ​​ണ്. പ​​ക്ഷേ, ക​​ള​​ത്തി​​ൽ വി​​നാ​​ശ​​കാ​​രി​​യും. ക​​ള​​ത്തി​​ൽ ബി​​ഗ്ബി​​യാ​​യി ബി​​ലാ​​ൽ ആ​​സി​​ഫ് എ​​ന്ന ഓ​​ഫ് സ്പി​​ന്ന​​ർ ത​​ക​​ർ​​ത്തു​​വാ​​രി​​യ​​പ്പോ​​ൾ പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ഓ​​സ്ട്രേ​​ലി​​യ 202ന് ​​പു​​റ​​ത്താ​​യി.

പാ​​ക്കി​​സ്ഥാ​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സാ​​യ 482നു ​​മു​​ന്നി​​ലാ​​ണ് ഓ​​സ്ട്രേ​​ലി​​യ ഇ​​ങ്ങ​​നെ നി​​ലം​​പൊ​​ത്തി​​യ​​ത്. അ​​തോ​​ടെ 280 റ​​ണ്‍​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ് പാ​​ക്കി​​സ്ഥാ​​നു സ്വ​​ന്തം. മൂ​​ന്നാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 45 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് പാ​​ക്കി​​സ്ഥാ​​ൻ. ഏ​​ഴ് വി​​ക്ക​​റ്റ് ശേ​​ഷി​​ക്കേ 325 റ​​ണ്‍​സ് ലീ​​ഡ് ആ​​യി പാ​​ക്കി​​സ്ഥാ​​ന്.

21.3 ഓ​​വ​​റി​​ൽ 36 റ​​ണ്‍​സ് വ​​ഴ​​ങ്ങി ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ബി​​ലാ​​ലാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ന​​ടു​​വൊ​​ടി​​ച്ച​​ത്. 29 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ പേ​​സ​​ർ മു​​ഹ​​മ്മ​​ദ് അ​​ബ്ബാ​​സും കം​​ഗാ​​രു​​ക്ക​​ളു​​ടെ ക​​ശാ​​പ്പ് വേ​​ഗ​​ത്തി​​ലാ​​ക്കാ​​ൻ സ​​ഹാ​​യി​​ച്ചു.

ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ഉ​​സ്മാ​​ൻ ഖ​​വാ​​ജ (85 റ​​ണ്‍​സ്), ആ​​രോ​​ണ്‍ ഫി​​ഞ്ച് (62 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ ആ​​ദ്യ​​വി​​ക്ക​​റ്റി​​ൽ സ്ഥാ​​പി​​ച്ച 142 റ​​ണ്‍​സി​​ന്‍റെ അ​​ടി​​ത്ത​​റ മു​​ത​​ലാ​​ക്കാ​​ൻ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു സാ​​ധി​​ച്ചി​​ല്ല. വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടാ​​തെ 142 റ​​ണ്‍​സ് എ​​ന്നി നി​​ല​​യി​​ൽ​​നി​​ന്നും വെ​​റും 60 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ പ​​ത്ത് വി​​ക്ക​​റ്റു​​ക​​ളും നി​​ലം​​പൊ​​ത്തി​​യ​​ത്. ഓ​​പ്പ​​ണ​​ർ​​മാ​​ർ​​ക്കു​​ശേ​​ഷം മി​​ച്ച​​ൽ മാ​​ർ​​ഷും (12 റ​​ണ്‍​സ്), പീ​​റ്റ​​ർ സി​​ഡി​​ലും (10 റ​​ണ്‍​സ്) മാ​​ത്ര​​മാ​​ണ് ര​​ണ്ട​​ക്കം​​പോ​​ലും ക​​ണ്ട​​ത്.

പാ​​ക്കി​​സ്ഥാ​​ന്‍റെ മു​​ൻ ഇ​​ടം​​കൈ പേ​​സ​​ർ സ​​ഹീ​​ർ സ​​യീ​​ദി​​ന്‍റെ അ​​ന​​ന്ത​​ര​​വ​​നാ​​ണ് മു​​പ്പ​​ത്തി​​മൂ​​ന്നു​​കാ​​ര​​നാ​​യ ബി​​ലാ​​ൽ. ഇ​​ന്ത്യ 2004ൽ ​​പാ​​ക്കി​​സ്ഥാ​​നി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തി​​യ​​പ്പോ​​ൾ ട്രെ​​യി​​നിം​​ഗ് ക്യാ​​ന്പി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ച്ച 22 പേ​​രി​​ൽ ഒ​​രാ​​ളാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, പി​​ന്നീ​​ട് ത​​ഴ​​യ​​പ്പെ​​ട്ടു. 75 ഫ​​സ്റ്റ് ക്ലാ​​സ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി 24.54 ശ​​രാ​​ശ​​രി​​യി​​ൽ 299 വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യി​​ട്ടു​​ണ്ട്.

Related posts