എ​ൻ ഉ​യി​ർ ഇങ്കെ,​ ആ​നാ​ലും മ​ന​മ​ങ്കെ താ​ൻ,  ഇ​നി പാ​ക്ക മു​ടി​യു​മാ… ക​ലൈ​ഞ്ജ​ർ കരുണാനിധിയുടെ വേ​ര്‍​പാ​ടി​ല്‍  ദുഖിച്ച് കോ​ഴി​ക്കോ​ട് ത​മി​ഴ്മ​ക്ക​ൾ

കോ​ഴി​ക്കോ​ട്: “”എ​ന്‍ ഉ​യ​ര് ഇ​ങ്കൈ, മ​നം അ​ങ്കൈ… ക​ലൈ​ഞ്ജ​റെ ഇ​നി പാ​ക്ക മു​ടി​യു​മാ..” പ​റ​ഞ്ഞു തീ​രും മു​മ്പേ ബാ​ല​മു​രു​ക​ന്‍റെ വാ​ക്കു​ക​ളി​ട​റി, ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞു. ദ്രാ​വി​ഡ നാ​യ​ക​ന്‍ ക​ലൈ​ഞ്ജ​ർ കരുണാനിധിയുടെ വേ​ര്‍​പാ​ടി​ല്‍ കോ​ഴി​ക്കോ​ട് ത​മി​ഴ്മ​ക്ക​ളും ദു:​ഖി​ത​രാ​ണ്.പ​ല​രും കൂ​ലി വേ​ല​യ്ക്കു പോ​ലും ഇ​ന്ന​ലെ എ​ത്തി​യി​ട്ടി​ല്ല.

പ​തി​വി​ലും നേ​ര​ത്തെ ഇ​ന്ന് ന​ഗ​ര​ത്തി​ലെ​ത്തി “ദി​ന​ക​ര​ൻ’ പ​ത്രം വാ​ങ്ങി​യാ​ണ് പ​ല​രും തങ്ങളുടെ സ്വന്തം നേതാവ് ക​ലൈ​ജ്ഞ​റെ കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ള്‍ വാ​യി​ച്ച​ത്. പ​ത്രം വാ​യി​ക്കു​ന്ന​തി​നി​ടെ പ​ല​രു​ടേ​യും ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞി​രു​ന്നു. ക​ലൈ​ജ്ഞ​റുടെ വേ​ര്‍​പാ​ട് താ​ങ്ങാ​വു​ന്ന​തി​ലും വ​ലു​താ​ണെ​ന്ന് പ​ഴ​നി സ്വ​ദേ​ശി​യാ​യ ബാ​ല​മു​രു​ക​ൻ പ​റ​ഞ്ഞു.

നാ​ട്ടി​ലേ​ക്ക് പോകാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്ന​തി​നാ​ലാ​ണ് പോ​കാ​ത്ത​തെ​ന്നും ബാ​ല​മു​രു​ക​ൻ പ​റ​ഞ്ഞു. പത്തു വ​ര്‍​ഷ​മാ​യി കോ​ഴി​ക്കോ​ട് ആ​ന​ക്കു​ള​ത്ത് താ​മ​സി​ക്കു​ന്ന ബാ​ല​മു​രു​ക​ന് ക​ലൈ​ജ്ഞ​റെ കു​റി​ച്ച് പ​റ​യാ​ന്‍ വാ​ക്കു​ക​ളേ​റെ.

പാ​വ​പ്പെ​ട്ട​വ​ന്‍റെ മ​ന​സ​റി​ഞ്ഞ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണ് അ​ദ്ദേ​ഹ​മെ​ന്നും ത​മി​ഴു​മ​ക്ക​ള്‍​ക്ക് ടി​വി​യും സൈ​ക്കി​ളും ഗ്യാ​സ് സ്റ്റൗ​വും എ​ല്ലാം അ​ദ്ദേ​ഹം സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യി​രു​ന്നു​വെ​ന്നും ബാ​ല​മു​രു​ക​ൻ പ​റ​ഞ്ഞു. ക​രു​ണാ​നി​ധി ആ​ശു​പ​ത്രി​യി​ല്‍ ആ​യി​രു​ന്ന​പ്പോ​ള്‍ ത​ന്നെ നാ​ട്ടി​ല്‍ പോ​കാനി​രു​ന്ന​താ​ണെ​ന്നും മ​ര​ണ​ത്തി​ല്‍ ഏ​റെ വി​ഷ​മ​മു​ണ്ടെ​ന്നും പ​ഴ​നി സ്വ​ദേ​ശി​യാ​യ ജ​യ​റാം പ​റ​ഞ്ഞു.

വാ​ര്‍​ത്ത​ക​ളി​ലൂ​ടെ ക​ലൈ​ഞ്ജ​റെ കു​റി​ച്ച് എ​ഴു​തി​യ വാ​ക്കു​ക​ള്‍ ഒ​പ്പ​മു​ള്ള​വ​ര്‍​ക്ക് വാ​യി​ച്ചു​കൊ​ടു​ത്താ​ണ് ജ​യ​റാം അ​ദ്ദേ​ഹ​ത്തെ അ​നു​സ്മ​രി​ച്ച​ത്. ക​രു​ണാ​നി​ധി​യു​ടെ മ​ര​ണം സം​ഭ​വി​ച്ച് മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ വാ​ട്‌​സ് ആ​പ്പ് വ​ഴി​യും നാ​ട്ടി​ല്‍ നി​ന്നു ബ​ന്ധു​ക്ക​ള്‍ വ​ഴി​യും വി​വ​ര​മ​റി​ഞ്ഞി​രു​ന്നു.

മ​ര​ണ​ശേ​ഷം സം​സ്‌​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വാ​ദ​വും തു​ട​ര്‍​ന്ന് ഹൈ​കോ​ട​തി ഉ​ത്ത​ര​വു​മെ​ല്ലാം ഇ​വ​ര്‍ ത​ത്സ​മ​യം അ​റി​ഞ്ഞു​കൊ​ണ്ടി​രു​ന്നു. മ​റീ​നാ ബീ​ച്ചി​ല്‍ ത​ന്നെ ക​ലൈ​ഞ്ജ​റു​ടേ​യും സം​സ്‌​കാ​രം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​വ​രു​ടേ​യും ആ​ഗ്ര​ഹം.

Related posts