നാ​ടോ​ടി പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം;   പ്രതിയെ കസ്റ്റഡിയിൽ വാങ്ങൊനൊരുങ്ങി പോലീസ്

കൊ​ല്ലം :ഓ​ച്ചി​റ​യി​ൽ​നി​ന്ന് രാ​ജ​സ്ഥാ​നി പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ന്നാം​പ്ര​തി മു​ഹ​മ്മ​ദ് റോ​ഷ​നെ ഇന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. നാളെ ഇ​യാ​ളെ തെ​ളി​വെ​ടു​പ്പി​നാ​യ ിമും​ബൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും .

മും​ബൈ​യി​ലെ പ​ന​വേ​ലി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും ഇ​വി​ടെ​വ​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നു​മു​ള്ള പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യ ി മു​ഹ​മ്മ​ദ് റോ​ഷ​നെ മും​ബൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത് .ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ കി​ട്ടു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് അ​പേ​ക്ഷ​ന​ൽ​കി​യി​രു​ന്നു.

പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ള്ള​ത്. മാ​ത്ര​മ​ല്ല പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ൻ ന​ൽ​കി​യ സ്കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും ഇ​ത് വ്യ​ക്ത​മാ​ക്കു​ന്നു. പോ​ക്സോ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മു​ഹ​മ്മ്ദ റോ​ഷ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​ണ് മ​റ്റ് നാ​ലു​പേ​ർ റി​മാ​ൻ​ഡി​ലാ​ണ്.

വ​യ​സ് സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ന്‍റെ നി​ജ​സ്ഥി​തി​യും രാ​ജ​സ്ഥാ​നി​ൽ​നി​ന്നും പോ​ലീ​സി​ന് സ്വി​രീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. അ​തേ​സ​മ​യം പെ​ൺ​കു​ട്ടി​ക്ക് 18വ​യ​സ് തി​ക​ഞ്ഞ​താ​യാ​ണ് റോ​ഷ​നും ബ​ന്ധു​ക്ക​ളും പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി​യി​ട്ടു​ള്ള​ത്.

Related posts