സ്‌​കി​മ്മിം​ഗ് വ​ഴി ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്; ഡ​ല്‍​ഹി സ്വ​ദേ​ശി​യെ ക​ണ്ണൂ​രി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി


ക​ണ്ണൂ​ര്‍: സ്‌​കി​മ്മിം​ഗ് വ​ഴി എ​ടി​എം കാ​ര്‍​ഡി​ലെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യെ​ടു​ത്ത് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഡ​ല്‍​ഹി സ്വ​ദേ​ശി​യെ ക​ണ്ണൂ​രി​ലെ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

ക​ണ്ണൂ​ര്‍ ഉ​രു​വ​ച്ചാ​ല്‍ സ്വ​ദേ​ശി പ​ള്ളി​വ​ള​പ്പി​ല്‍ റ​ഫീ​ഖി​ന്‍റെ പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് ഡ​ല്‍​ഹി ഉ​ത്തം​ന​ഗ​ര്‍ സ്വ​ദേ​ശി രാ​ഗേ​ഷ് ശ​ര്‍​മ​യെ ക​ണ്ണൂ​രി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ആ​ക്‌​സി​സ് ബാ​ങ്ക് ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് ര​ണ്ട് ത​വ​ണ​യാ​യി 40, 000 രൂ​പ​യാ​ണ് റ​ഫീ​ഖി​ന് ന​ഷ്ട​മാ​യ​ത്.റ​ഫീ​ഖി​ന്‍റെ പ​രാ​തി​യെത്തുട​ര്‍​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത​ത് ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ചാ​ണെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ഡ​ല്‍​ഹി​യി​ലേ​ക്ക് പോ​യി​രു​ന്നു.

അ​തി​നി​ട​യി​ലാ​ണ് സ​മാ​ന കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന ഡ​ല്‍​ഹി പോ​ലീ​സ് രാ​ഗേ​ഷ് ശ​ര്‍​മ​യെ പി​ടി​കൂ​ടു​ന്ന​ത്. ഇ​തേത്തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ഡ​ല്‍​ഹി​യി​ല്‍ എ​ത്തി പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. ചൈ​ന​യി​ല്‍ നി​ര്‍​മ്മി​ക്കു​ന്ന സ്‌​കി​മ്മ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് രാ​കേ​ഷ് ത​ട്ടി​പ്പ് ന​ട​ത്തി വ​രു​ന്ന​ത്.

സൈ്വ​പ്പിം​ഗ് മെ​ഷീ​ന്‍ പോ​ലു​ള്ള ഇ​തി​ല്‍ എ​ടി​എം കാ​ര്‍​ഡ് സൈ്വ​പ്പ് ചെ​യ്ത് അ​തി​ലെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും ചോ​ര്‍​ത്തി​യാ​ണ് ത​ട്ടി​പ്പ്.

എ​ന്നാ​ല്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യു​ടെ പ​ണം എ​ങ്ങ​നെ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഇ​യാ​ള്‍​ക്ക് കൂ​ട്ടു​പ്ര​തി​ക​ള്‍ ഉ​ണ്ടാ​കാ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment