കോടികളുടെ സാമ്പത്തിക ക്രമക്കേട് ;  എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ മു​ൻ സെ​ക്ര​ട്ട​റിയും ബി​ഡി​ജെഎസ് എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റുമായ എബി പ്രകാശനെതിരേ പോലീസ് കേസ്

പെ​രു​ന്പാ​വൂ​ർ: സാ​ന്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ കു​ന്ന​ത്തു​നാ​ട് എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ മു​ൻ സെ​ക്ര​ട്ട​റി എ.​ബി. ജ​യ​പ്ര​കാ​ശി​നെ​തി​രേ പെ​രു​ന്പാ​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. 1,17,90,000 രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടി​ന് ക്രി​മി​ന​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പെ​രു​ന്പാ​വൂ​ർ അ​ഡീ​ഷ​ൻ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ബി​ഡി​ജെഎസ് എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റും എ​ൻ​ഡി​എ ജി​ല്ലാ ക​ണ്‍​വീ​ന​റും തൊ​ടു​പു​ഴ യൂ​ണി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​ണ് ജ​യ​പ്ര​കാ​ശ്. ശ്രീ​നാ​രാ​യ​ണ സാ​മൂ​ഹ്യ​ക്ഷേ​മ​നി​ധി എ​ന്ന പേ​രി​ൽ ശാ​ഖാം​ഗ​ങ്ങ​ളാ​യ അ​റു​നൂ​റോ​ളം പേ​രി​ൽ​നി​ന്നു സ​മാ​ഹ​രി​ച്ച രൂ​പ നി​ബ​ന്ധ​ന​യ​നു​സ​രി​ച്ച് ദീ​ർ​ഘ​കാ​ല റി​ക്ക​വ​റിം​ഗ് ഡി​പ്പോ​സി​റ്റാ​യി ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കേ​ണ്ട​തി​നു പ​ക​രം തി​രി​മ​റി ന​ട​ത്തി ന​ഷ്ട​പ്പെ​ടു​ത്തി നി​ക്ഷേ​പ​ക​രെ വ​ഞ്ചി​ച്ച​തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് പെ​രു​ന്പാ​വൂ​ർ പോ​ലീ​സി​നോ​ട് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

2010 മു​ത​ൽ 2015 വ​രെ​യു​ള്ള മൈ​ക്രൊ ഫി​നാ​ൻ​സ് ന​ട​ത്തി​പ്പി​ൽ 14 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ഇ​ട​പാ​ടി​ലെ ക്ര​മ​ക്കേ​ടു​മൂ​ലം 1,31,22,000 രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ന​ഷ്ടം യൂ​ണി​യ​ന് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത് സം​ബ​ന്ധി​ച്ചും യൂ​ണി​യ​ൻ ആ​സ്ഥാ​ന​ത്തെ ര​ണ്ടേ​ക്ക​റോ​ളം സ്ഥ​ലം യോ​ഗം കൗ​ണ്‍​സി​ലി​ന്‍റെ അ​നു​മ​തി കൂ​ടാ​തെ ദീ​ർ​ഘ​കാ​ലം പ​ണ​യ​പ്പെ​ടു​ത്തി​യ​തും സം​ബ​ന്ധി​ച്ചും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും നി​യ​മ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ആ​ർ. അ​ജ​ന്ത​കു​മാ​ർ അ​റി​യി​ച്ചു.

Related posts