പോയിട്ട് നാളെ വാ..! ഭരണപക്ഷ ജീ​വ​ന​ക്കാ​ർ  കൂട്ടത്തോടെ സ​മ്മേ​ള​ന​ത്തി​ന് പോ​യി പ​ള്ളു​രു​ത്തി  ബ്ലോ​ക്ക് ഓ​ഫീ​സ് കാ​ലി

മ​ട്ടാ​ഞ്ചേ​രി: ജീ​വ​ന​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും സ​മ്മേ​ള​ന​ത്തി​നു പോ​യ​തോ​ടെ പ​ള്ളു​രു​ത്തി ബ്ലോ​ക്ക് ഓ​ഫീ​സ് കാ​ലി​യാ​യി. ഭ​ര​ണ​പ​ക്ഷ സ​ർ​വീ​സ് സം​ഘ​ട​ന​യാ​യ എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ കൊ​ച്ചി ഏ​രി​യ സ​മ്മേ​ള​ന​ത്തി​നു പോ​കാ​നാ​ണ് ജീ​വ​ന​ക്കാ​ർ കൂ​ട്ട​മാ​യി അ​വ​ധി​യെ​ടു​ത്ത​ത്.

ഇ​തോ​ടെ ഓ​ഫീ​സി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തി​യ​വ​ർ വ​ല​ഞ്ഞു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തി​യ​വ​ർ ജീ​വ​ന​ക്കാ​ർ ഇ​ല്ലെ​ന്ന​റി​ഞ്ഞ​തോ​ടെ നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഓ​ഫീ​സ് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്.

ഓ​ഫീ​സി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ചി​ല​രാ​ണ് വി​വ​രം ധ​രി​പ്പി​ച്ച​ത്. ആ​കെ മൂ​ന്ന് ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​റ്റ് ഓ​ഫീ​സു​ക​ളി​ൽ​നി​ന്നു ജീ​വ​ന​ക്കാ​ർ സ​മ്മേ​ള​ന​ത്തി​നു പോ​യെ​ങ്കി​ലും ഇ​തു​പോ​ലെ കൂ​ട്ട​മാ​യി പോ​യി​രു​ന്നി​ല്ല.

Related posts