ആ​യി​രം​തെ​ങ്ങ് മ​ന​യി​ലെ ഷാജഹാൻ തട്ടിപ്പിന്‍റെ ഉസ്താത്..! സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വാഹനങ്ങൾ വാടകയ്ക്ക് എടുക്കും; പിന്നീട് അന്യജില്ലകളിൽ പണയപ്പെടുത്തി പണം തട്ടും


കോ​ഴ​ഞ്ചേ​രി: സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത ശേ​ഷം പ​ണ​യം വ​ച്ച് പ​ണം വാ​ങ്ങി ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ.

കൊ​ല്ലം മ​യ്യ​നാ​ട് കൂ​ട്ടി​ക്ക​ട ആ​യി​രം​തെ​ങ്ങ് മ​ന​യി​ൽ വീ​ട്ടി​ൽ ഷാ​ജ​ഹാ​നാ​ണ് (40) അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ആ​റ​ന്മു​ള​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ചു കാ​റ്റ​റിം​ഗും ത​വ​ണ​വ്യ​വ​സ്ഥ​യി​ൽ വ്യാ​പാ​ര​വും ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വാ​ഹ​ന​ങ്ങ​ൾ പ​രി​ച​യ​ക്കാ​രി​ൽ നി​ന്നും എ​ടു​ത്ത ശേ​ഷം കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ണ​യം വ​ച്ച് പൈ​സ വാ​ങ്ങി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചെ​ണ്ണം പ​ണ​യ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ഠി​നം​കു​ള​ത്ത് നി​ന്ന് പ​ണ​യം വ​ച്ച ഒ​രു വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ത​ട്ടി​പ്പ് സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലി​സ് മേ​ധാ​വി സ്വ​പ്നി​ൽ മ​ധു​ക​ർ മ​ഹാ​ജ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഡി​വൈ​എ​സ്പി എം. ​സ​ജീ​വ​ൻ, ആ​റ​ന്മു​ള ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. മ​നോ​ജ്, എ​സ്ഐ രാ​കേ​ഷ് കു​മാ​ർ, അ​നി​രു​ദ്ധ​ൻ തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment