ഒറ്റകോൾ മതി; പെ​ട്രോ​ൾ, റേ​ഷ​ൻ ത​ട്ടി​പ്പു​കാ​രെ പൂ​ട്ടും; ലീ​ഗ​ൽ മെ​ട്രോ​ള​ജി കോ​ൾ സെ​ന്‍റ​ർ റെ​ഡി

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളും റേ​ഷ​നും അ​ള​വി​ൽ കു​റ​ച്ചു ന​ൽ​കി​യാ​ൽ പ​രി​ഹാ​രം കാ​ണാ​ൻ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് കോ​ൾ സെ​ന്‍റ​ർ തു​ട​ങ്ങി. കോ​ൾ സെ​ന്‍റ​റി​ലെ ലാ​ൻ​ഡ് ലൈ​ൻ ന​ന്പ​രു​ക​ളാ​യ 155300, 2115054, 2115098, 2335523 (ലാ​ൻ​ഡ് ലൈ​നി​ലേ​ക്ക് മൊ​ബൈ​ൽ ഫോ​ണി​ൽ വി​ളി​ക്കു​ന്പോ​ൾ 0471 എ​ന്ന കോ​ഡ് ചേ​ർ​ക്ക​ണം) എ​ന്നി​വ​യി​ലും 9400198198 എ​ന്ന മൊ​ബൈ​ൽ ന​ന്പ​രി​ലും പ​രാ​തി അ​റി​യി​ക്കാം. അ​ള​വു​തൂ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ​രാ​തി​ക​ളും കോ​ൾ സെ​ന്‍റ​റി​ൽ അ​റി​യി​ക്കാം.

കോ​ൾ സെ​ന്‍റ​റി​ൽ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ കോ​ൾ സെ​ന്‍റ​ർ എ​ക്സി​ക്യു​ട്ടി​വ് സോ​ഫ്റ്റ്വേ​റി​ൽ രേ​ഖ​പ്പെ​ടു​ത്തും. പ​രാ​തി​ക്കി​ട​യാ​ക്കി​യ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നു സ​മീ​പ​ത്തെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വാ​ഹ​ന​ത്തി​ലേ​ക്ക് സോ​ഫ്റ്റ്വേ​ർ വ​ഴി പ​രാ​തി കൈ​മാ​റും.

പ​രാ​തി​ക്കാ​ര​ന്‍റെ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ​യും മൊ​ബൈ​ലി​ലേ​ക്ക് പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്ത് എ​സ്എം​എ​സ് സ​ന്ദേ​ശ​വും ര​ജി​സ്റ്റ​ർ ന​ന്പ​രും ന​ൽ​കു​ക​യും ചെ​യ്യും. വ​കു​പ്പ് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാ​നും കോ​ൾ സെ​ന്‍റ​ർ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

ജി​പി​എ​സ് ഘ​ടി​പ്പി​ച്ച വ​കു​പ്പി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വാ​ഹ​ന​ങ്ങ​ളെ പ്ര​ത്യേ​ക സോ​ഫ്റ്റ്വേ​റു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് കോ​ൾ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സം​സ്ഥാ​ന ഐ​ടി മി​ഷ​ന്‍റെ കോ​ൾ സെ​ന്‍റ​ർ ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

Related posts