പാലാ: പാലായിൽ കഞ്ചാവ് വേട്ടയ്ക്കിടെ പൊലിസിനെ കാർ ഇടിപ്പിച്ചു. ഈരാറ്റുപേട്ടയിലേക്കു കഞ്ചാവ് കൊണ്ടുവന്നവാഹനം തടഞ്ഞ പൊലിസുകാരെയാണ് കാർ ഇടിപ്പിച്ചത്. സംഭവത്തിൽ ഒരു പൊലിസുദ്യോഗസ്ഥനു പരിക്കേറ്റു.
പ്രതികളിൽനിന്ന് 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പാലായിൽ ആർവി ജംഗ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് പൊലിസിനെ വാഹനം ഇടിപ്പിച്ചത്. ഈരാറ്റുപേട്ട നടക്കൽ കണിയാംകുന്നേൽ ഷാഹിദ്, തൊടുപുഴ വെങ്ങല്ലൂർ പുത്തൻവീട്ടിൽ അജ്മൽ, എറണാകുളം നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ മുഹമ്മദ് സഹൽ എന്നിവരാണ് പിടിയിലായത്.
എറണാകുളത്തുനിന്ന് ഈരാറ്റുപേട്ടയിൽ കച്ചവടം നടത്താനായി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്നു പോലീസ് പറഞ്ഞു.
പരിക്കേറ്റ പൊലിസ് ഉദ്യോഗസ്ഥൻ എം.എസ്. അഭിലാഷ് പാലായിലെ സ്വകാര്യ ആശുപത്രി ചികിത്സയിലാണ്. പ്രതികൾ മുമ്പും ലഹരിക്കേസിൽ ഉൾപ്പെട്ടവരാണ്.
