“ഒ​രു അ​പ​ക​ട​ത്തി​ന് ശേ​ഷ​മു​ള്ള അ​തി​വേ​ഗ റോ​ഡ് ക്ലി​യ​റ​ന്‍​സ്’ ..! ബി​യ​ര്‍ കു​പ്പി​ക​ളു​മാ​യി പോ​യ ട്ര​ക്ക് മ​റി​ഞ്ഞു; റോ​ഡൊ​രു ബാ​റാ​ക്കി നാ​ട്ടു​കാ​ര്‍


ച​ല​ച്ചി​ത്ര​ങ്ങ​ളി​ല്‍ മാ​ത്ര​മ​ല്ല ജീവിതത്തിലും ചിലപ്പോൾ നമുക്ക് ഇത്തരം സംഭവങ്ങൾ കാണം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ എത്തിയ ഒ​രു വീ​ഡി​യോ ആ​ണ് ഇപ്പോൾ വൈറൽ.

ഈ ​വീ​ഡി​യോ ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള​താ​ണ്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ബി​യ​ര്‍ കു​പ്പി​ക​ളു​മാ​യി പോ​യ ട്ര​ക്ക് മ​റി​ഞ്ഞു​കി​ട​ക്കു​ന്ന​താ​യി കാ​ണാം. 200ല്‍ ​അ​ധി​കം പെ​ട്ടി ബി​യ​ര്‍ കു​പ്പി​ക​ളു​മാ​യി സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്.

അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ലെ​ങ്കി​ലും അ​മ്പ​ര​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​ണ് പി​ന്നീ​ട് റോ​ഡി​ല്‍ ക​ണ്ട​ത്. ഓ​ടി​ക്കൂ​ടി​യ ആ​ളു​ക​ള്‍ നി​ല​ത്ത് പൊ​ട്ടാ​തെ കി​ട്ടി​യ ബി​യ​ര്‍ എ​ടു​ക്കാ​നാ​യി പാ​ഞ്ഞെ​ത്തി. ക​ഴി​യു​ന്ന​ത്ര കു​പ്പി​ക​ള്‍ കൂ​ടെ കൊ​ണ്ടു​പോ​കാ​ന്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ശ്ര​മി​ക്കു​ക​യാ​ണ്.

ഇ​തി​നി​ട​യി​ല്‍ ത​മ്മി​ല്‍ വ​ഴ​ക്കി​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​ന​ക​പ്പ​ള്ളി ജി​ല്ല​യി​ലാണ് സം​ഭ​വ​മു​ണ്ടാ​യ​ത്. എ​ന്താ​യാ​ലും ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഹി​റ്റാ​യി മാ​റി.

നി​ര​വ​ധി ര​സ​ക​ര​മാ​യ ക​മന്‍റുക​ള്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ക​യു​ണ്ടാ​യി. “ഒ​രു അ​പ​ക​ട​ത്തി​ന് ശേ​ഷ​മു​ള്ള അ​തി​വേ​ഗ റോ​ഡ് ക്ലി​യ​റ​ന്‍​സ്’ എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Related posts

Leave a Comment