കൊച്ചി: മാത്യു കുഴല്‍നാടന്റെ ആരോപണം തള്ളി കെ. കൃഷ്ണന്‍കുട്ടി. മാത്യു കുഴല്നാടന് പുറത്തുവിട്ട ശബ്ദസന്ദേശം തന്റേതല്ലെന്നും എഐ ആണോയെന്ന് സംശയുണ്ടെന്നും ഇന്നു തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആരോപണമാണെന്നും മാത്യു ടി. തോമസിനെ മോശക്കാരനാക്കാനാണ് ഇതെന്നും കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഓഡിയോ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കണം. പ്രളയം മനുഷ്യനിര്‍മിതമെങ്കില്‍ എന്തു കൊണ്ട് കുഴല്‍ നാടന്‍ സഭയില്‍ ഉന്നയിച്ചില്ലെന്നും ഐഐടി നേരത്തെ അന്വേഷിച്ച വിഷയമാണെന്നും കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
