ഇനി കൂളാകാന്‍ എസി മുറിയില്‍ കയറേണ്ട കാര്യമില്ല ! നടുറോഡിലും കൂളാകാം; ശരീരത്തില്‍ ധരിക്കാന്‍ പറ്റുന്ന എസി വിപണിയില്‍…

അന്തരീക്ഷത്തില്‍ ചൂട് കൂടിവരുന്ന സാഹചര്യമാണിപ്പോഴുള്ളത്. അതിനാല്‍ തന്നെ വീടുകളിലും ഓഫീസുകളിലും എസി വയ്ക്കുന്നവരുടെ എണ്ണം അനുദിനം കൂടിക്കൂടി വരികയാണ്.

എന്നാല്‍ ഇപ്പോള്‍ ശരീരത്തെ തണുപ്പിക്കാനുള്ള എസിയാണ് വിപണിയില്‍ ഇടംപിടിച്ചിരിക്കുന്നത്.

ഇലക്ട്രോണിക് ഭീമന്മാരായ സോണിയാണ് റീഓണ്‍ പോക്കറ്റ് എന്ന് പേര് നല്‍കിയിരിക്കുന്ന എസി രംഗത്ത് ഇറക്കിയിരിക്കുന്നത്.

13,000 രൂപയാണ് ജപ്പാനീസ് യെന്‍ ആണ് ഇതിന്റെ വില. ജപ്പാനില്‍ മാത്രമാണ് തുടക്കത്തില്‍ ഈ എസി ലഭ്യമാകുന്നത്.

ആപ്പിളിന്റെ മാജിക്ക് മൌസിന്റെ വലിപ്പത്തില്‍ ഉള്ളതാണ് സോണിയുടെ റീഓണ്‍ പോക്കറ്റ്. നിങ്ങളുടെ പോക്കറ്റിലോ, ഇത് വയ്ക്കാന്‍ പിറകില്‍ പൗച്ചുള്ള പ്രത്യേക ടീഷര്‍ട്ടിലോ ഘടിപ്പിക്കാവുന്നതാണ്.

ചൂടേറിയ കാലവസ്ഥയില്‍ ധരിക്കുന്നയാള്‍ക്ക് തണുപ്പ് നല്‍കാന്‍ ഈ ചെറിയ ഉപകരണത്തിന് സാധിക്കുമെന്ന് ഇവര്‍ പറയുന്നു.

ശരീരത്തില്‍ നിന്നുള്ള ചൂടുവായു പുറത്തേക്ക് തള്ളുവാന്‍ ഇതില്‍ ചെറിയ ഫാന്‍ ഉണ്ട്. ഇതിനൊപ്പം ഇത് നിയന്ത്രിക്കാനുള്ള സ്മാര്‍ട്ട്ഫോണ്‍ ആപ്പും ലഭ്യമാണ്.

ബ്ലൂടൂത്ത് വഴി എസിയുമായി കണക്ട് ചെയ്യുന്ന സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വഴി താപനിലയും മറ്റ് കാര്യങ്ങളും കണ്‍ട്രോള്‍ ചെയ്യാവുന്നതാണ്.

ഐഒഎസിലും ആന്‍ഡ്രോയ്ഡിലും ഈ ആപ്പ് ലഭിക്കും. രണ്ട് മുതല്‍ നാല് മണിക്കൂര്‍വരെയാണ് ഈ എസിയുടെ ബാറ്ററി ലൈഫ് എന്നാണ് സോണിയുടെ അവകാശവാദം.

അന്തരീക്ഷ താപനില അനുസരിച്ച് ഓട്ടോമാറ്റിക്ക് മോഡില്‍ പ്രവര്‍ത്തിക്കാനും ഈ ശരീരത്തില്‍ ധരിക്കാവുന്ന എസിക്ക് സാധിക്കും. അധികം വൈകാതെ ഈ എസി ഇന്ത്യന്‍ വിപണിയിലും എത്തുമെന്ന് പ്രതീക്ഷിക്കാം.

Related posts

Leave a Comment