പ്രേ​ക്ഷ​ക​ർ ഒ​ന്ന​ട​ങ്കം ചോ​ദി​ക്കു​ന്നു… തീ​വ​ണ്ടി​ക്ക് എ​ന്തു​പ​റ്റി ?

പ്രേ​ക്ഷ​ക​ർ ഒ​ന്ന​ട​ങ്കം ചോ​ദി​ക്കു​ന്നു… തീ​വ​ണ്ടി​ക്കി​ത് എ​ന്തു പ​റ്റി. ക​ഴി​ഞ്ഞ ആ​ഴ്ച റി​ലീ​സ് ചെ​യ്യേ​ണ്ട ചി​ത്രം വീ​ണ്ടും മാ​റ്റി​വെ​ച്ച​തോ​ടെ​യാ​ണ് ഈ ​ചോ​ദ്യ​ത്തി​ന് ആ​ക്കം കൂ​ടി​യ​ത്. ആ​ദ്യം ചി​ത്രം ജൂ​ൺ 22ന് ​എ​ത്തു​മെ​ന്നാ​ണ് പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ൽ അ​ന്ന് ചി​ത്രം റി​ലീ​സ് ചെ​യ്തി​ല്ല. തു​ട​ർ​ന്ന് 29ന് ​റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ച​ത്.എന്നാൽ അന്നും ചിത്രം റിലീസ് ചെയ്തില്ല.

ചി​ത്ര​ത്തി​ന്‍റെ പാ​ട്ടും ട്രെ​യി​ല​റു​മെ​ല്ലാം ഹി​റ്റ് ലി​സ്റ്റി​ൽ ഇ​ടം നേ​ടി പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ൽ ചെ​ക്കേ​റി​യ​തോ​ടെ ചി​ത്രം റി​ലീ​സ് ചെ​യ്യാ​നു​ള​ള കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു പ്രേ​ക്ഷ​ക​ർ. എ​ന്നാ​ൽ ടൊ​വി​നോ ചി​ത്രം ഇ​നി എ​ന്നു റി​ലീ​സ് ചെ​യ്യു​മെ​ന്നു​ള്ള വി​വ​രം ഇ​തു​വ​രെ​യും ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

എ​ന്താ​യാ​ലും അ​ടു​ത്തു ത​ന്നെ ചി​ത്രം തിയ​റ്റ​റി​ലെ​ത്തു​മെ​ന്നു ത​ന്നെ​യാ​ണ് പ്രേ​ക്ഷ​ക പ്ര​തീ​ക്ഷ. ഫെ​ല്ലി​നി ടി.​പി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. പു​തു​മു​ഖം സം​യു​ക്ത​ മേ​നോ​നാ​ണ് നാ​യി​ക.

Related posts