അമ്പടാ, നീയോ…!  നാ​ലു വ​ർ​ഷ​മായി ബൈ​ക്ക് മോ​ഷ​ണം; ഒടുവിൽ ആലുവ പോലീസിന്‍റെ പിടിയിൽ


ആ​ലു​വ: നാ​ലു വ​ർ​ഷ​ത്തോ​ള​മാ​യി ബൈ​ക്ക് മോ​ഷ​ണം പ​തി​വാ​ക്കി​യ അ​തി​ഥി തൊ​ഴി​ലാ​ളി ആ​ലു​വ​യി​ൽ പി​ടി​യി​ലാ​യി. പെ​രു​മ്പാ​വൂ​രി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​സാം സ്വ​ദേ​ശി ഇ​ക്ബാ​ൽ ഹു​സൈ​ൻ (25) ആ​ണ് ആ​ലു​വ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ആ​ലു​വ പു​ളി​ഞ്ചോ​ട്ടി​ലു​ള്ള സ​ർ​വീ​സ് ഷോ​റൂ​മു​ക​ളി​ൽ നി​ന്ന് സ​ർ​വീ​സി​നെ​ത്തി​യ ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ര​ണ്ട് ബൈ​ക്കു​ക​ളാ​ണ് ക​ഴി​ഞ്ഞ മാ​സം ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്.

പ​രാ​തി​യെ തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്.

2017 മു​ത​ൽ ഇ​യാ​ളു​ടെ പേ​രി​ൽ ക​ള​മ​ശേ​രി, കു​റു​പ്പം​പ​ടി, പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ട്. ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൽ സു​ധീ​ർ, എ​സ്.​ഐ. രാ​ജേ​ഷ് കു​മാ​ർ, എ.​എ​സ്.​ഐ സോ​ജി, സി​പി​ഒ മാ​രാ​യ മാ​ഹി​ൻ​ഷാ അ​ബൂ​ബ​ക്ക​ർ , മു​ഹ​മ്മ​ദ് അ​മീ​ർ, ഹാ​രി​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment