ഓര്‍ഫന്‍ സിനിമ യാഥാര്‍ഥ്യമായി ! ഒമ്പതു വയസുകാരിയായി മാറി ദമ്പതികളെ കൊല്ലാന്‍ ശ്രമിച്ച് ഇരുപത്തിരണ്ടുകാരി; ജീവനും കൊണ്ട് നാടുവിടാന്‍ ശ്രമിച്ചപ്പോള്‍ പിടിയിലായ ദമ്പതികള്‍ പറയുന്നത് ഞെട്ടിക്കുന്ന വസ്തുതകള്‍…

ഓര്‍ഫന്‍ എന്ന സിനിമ കണ്ടിട്ടുള്ളവര്‍ അത്ര പെട്ടെന്ന് അത് മറക്കില്ല. കാരണം ഏവരെയും ഞെട്ടിക്കുന്ന അപ്രതീക്ഷിതമായ ട്വിസ്റ്റാണ് ആ സിനിമയുടെ പ്രത്യേകത. അനാഥാലയത്തില്‍ നിന്നു പെണ്‍കുട്ടിയെ ദത്തെടുക്കുന്ന ദമ്പതികളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണു ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ദത്തെടുക്കുന്ന ഒമ്പതു വയസ്സുകാരി വീട്ടുകാരെയെല്ലാം കൊല്ലാന്‍ നോക്കുകയും ഇതില്‍ സംശയം തോന്നിയ ദമ്പതികള്‍ നടത്തുന്ന അന്വേഷണത്തില്‍ ഒമ്പതുകാരിയെന്നു തങ്ങള്‍ കരുതിയിരുന്ന പെണ്‍കുട്ടി 33 വയസ്സുള്ള മുതിര്‍ന്ന സ്ത്രീയാണെന്നു വെളിപ്പെടുകയും ചെയ്യുന്നതാണ് സിനിമ.

2009ലാണ് ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍ ഇപ്പോള്‍ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം സംഭവം അമേരിക്കയിലാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. ക്രിസ്റ്റീന്‍ ബാര്‍നെറ്റ് – മൈക്കിള്‍ ബാര്‍നെറ്റ് ദമ്പതികളുടെ ജീവിതത്തിലാണു സിനിമാ കഥയെ പോലും വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. തങ്ങള്‍ ദത്തെടുത്ത കുട്ടിയെ ഉപേക്ഷിച്ച് കാനഡയിലേക്കു നാടുവിടാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നടത്തിയ വെളിപ്പെടുത്തല്‍ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

ഒമ്പതു വര്‍ഷം മുമ്പാണു ക്രിസ്റ്റീനും മൈക്കിളും ചേര്‍ന്ന് നതാലിയയെ ദത്തെടുക്കുന്നത്. ഉക്രൈനിലായിരുന്ന നതാലിയയുടെ ജനനമെന്നും ദത്തെടുക്കുമ്പോള്‍ ആറ് വയസായിരുന്നു പ്രായമെന്നുമാണ് രേഖകള്‍ പറയുന്നത്. എന്നാല്‍ പിന്നീട് തങ്ങള്‍ ദത്തെടുത്ത പെണ്‍കുട്ടി ഒരു മുതിര്‍ന്ന സ്ത്രീയാണെന്ന ഞെട്ടിക്കുന്ന സത്യം ദമ്പതികള്‍ മനസ്സിലാക്കുകയായിരുന്നു. ഉയരക്കുറവുള്ള നതാലിയ ഒരു കുട്ടിയായി അഭിനയിക്കുകയായിരുന്നുവെന്നും സോഷ്യോ പാത്ത് ആണെന്നും വ്യക്തമായി. മൂന്ന് അടിയാണ് നതാലിയയുടെ ഉയരം.

ഒമ്പതുകാരിയെന്ന് തങ്ങള്‍ കരുതിയിരുന്നത് പെണ്‍കുട്ടിയുടെ പ്രായം 22 ആണെന്നും തങ്ങളെ കൊല്ലാനായി ശ്രമങ്ങള്‍ നടത്തിയതായും ദമ്പതികള്‍ പറയുന്നു. കുത്തിക്കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും കാപ്പിയില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചിരുന്നതായും അവര്‍ പറയുന്നു. തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും കുട്ടിയാണെന്നു പറഞ്ഞാണു നതാലിയയെ തങ്ങള്‍ക്കു കൈമാറിയതെന്നും അവര്‍ പറയുന്നു.

”കുടുംബത്തിലെ അംഗങ്ങളെ കൊല്ലണമെന്ന് ഇടയ്ക്കിടെ പറയുമായിരുന്നു. അതിന്റെ ചിത്രങ്ങള്‍ വരച്ച് പുതപ്പിനുള്ളില്‍ പൊതിഞ്ഞുവയ്ക്കുമായിരുന്നു. രാത്രി ഉറക്കത്തിനിടെ എഴുന്നേറ്റു വന്ന് ആളുകളുടെ മുകളില്‍ കയറിനില്‍ക്കും. ഉറങ്ങാന്‍ സാധിക്കില്ല. വീട്ടിലുണ്ടായിരുന്ന കൂര്‍ത്ത വസ്തുക്കളൊക്കെ ഒളിപ്പിച്ചുവയ്ക്കേണ്ടി വന്നു. എന്റെ കാപ്പിയില്‍ രാസവസ്തുക്കള്‍ ഇടുന്നത് കണ്ട് എന്താണു ചെയ്യുന്നതെന്നു ചോദിച്ചപ്പോള്‍ എന്നെ കൊല്ലാന്‍ പോവുകയാണെന്നാണു പറഞ്ഞത്” ക്രിസ്റ്റീന്‍ പറയുന്നു.

മുതിര്‍ന്നവരില്‍ മാത്രം കാണുന്ന മാനസിക പ്രശ്നങ്ങളാണു നതാലിയയ്ക്കുള്ളതെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. ഓടുന്ന കാറില്‍നിന്നു ചാടുക, കണ്ണാടിയില്‍ ചോര കൊണ്ടെഴുതുക. തുടങ്ങി ഒരു കുട്ടി ചെയ്യുമെന്ന് ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങളായിരുന്നു അവള്‍ ചെയ്തിരുന്നതെന്നും ക്രിസ്റ്റീന്‍ പറഞ്ഞു. കാനഡയ്ക്കു പോകും മുമ്പ് നതാലിയയെ തങ്ങള്‍ കോളജില്‍ ചേര്‍ത്തെന്നും ഒരു വര്‍ഷം വീടിന്റെ വാടക നല്‍കിയെന്നുമാണ് ക്രിസ്റ്റീന്‍ പറയുന്നത്. എന്നാല്‍ 2013 മുതല്‍ നതാലിയയെക്കുറിച്ച് യാതൊരു വിവരവുമില്ല. ക്രിസ്റ്റീനും മൈക്കിളിനും മൂന്ന് കുട്ടികളാണുള്ളത്.

Related posts