ന​യം വ്യ​ക്ത​മാ​ക്കി..! ക​റ​ൻ​സി ക്ഷാ​മ​ത്തി​നു കാ​ര​ണം നോ​ട്ട് കൈ​യി​ൽ സൂ​ക്ഷി​ച്ചതു മൂലം; എല്ലാത്തിനും കാരണം കേന്ദ്രസർക്കാരിന്‍റെ തെറ്റായ നയമെന്ന് തോ​മ​സ് ഐ​സ​ക്

TVM-THOMAS-ISAACതി​രു​വ​ന​ന്ത​പു​രം: നോ​ട്ടി​ന്‍​റെ ല​ഭ്യ​ത കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നു ല​ഭി​ച്ച നോ​ട്ടു​ക​ൾ ബാ​ങ്കി​ൽ ഇ​ടാ​തെ ജ​ന​ങ്ങ​ൾ കൈ​യി​ൽ ത​ന്നെ സൂ​ക്ഷി​ക്കു​ന്ന​തു വ്യാ​പ​ക​മാ​യ​താ​ണു സം​സ്ഥാ​ന​ത്തെ ക​റ​ൻ​സി ക്ഷാ​മ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​തെ​ന്നു ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. നി​യ​മ​സ​ഭ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍​റെ പ​രാ​മ​ർ​ശം.

നി​ക്ഷേ​പി​ച്ച പ​ണം തി​രി​കെ എ​ടു​ക്കാ​ൻ ചെ​ല്ലു​ന്പോ​ൾ ബാ​ങ്കു​ക​ൾ പി​ഴ​ക​ൾ ഈ​ടാ​ക്കാ​ൻ തു​ട​ങ്ങി​യ​തും മ​റ്റു വ്യ​വ​സ്ഥ​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​തു​മാ​ണു ക​റ​ൻ​സി കൈ​യി​ൽ സൂ​ക്ഷി​ക്കാ​ൻ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നാ​ണു മ​ന​സി​ലാ​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍​റെ തെ​റ്റാ​യ ന​യ​മാ​ണ് ഇ​തി​നൊ​ക്കെ കാ​ര​ണം.

ധ​ന​മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന ജി​എ​സ്ടി യോ​ഗം ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യും. ഇ​ക്കാ​ര്യം പ്ര​മേ​യ​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​നെ അ​റി​യി​ക്കും- ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.​നോ​ട്ട് പി​ൻ​വ​ലി​ക്ക​ലി​നു​ശേ​ഷം ഈ ​വി​ഷു​ക്കാ​ല​ത്താ​ണ് കേ​ര​ള​ത്തി​ൽ നോ​ട്ട് ക്ഷാ​മം രൂ​ക്ഷ​മാ​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts