അങ്ങനെ വഴിക്ക് വാ..!  തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ വേ​ത​നം മു​ട​ങ്ങി​യാ​ൽ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു അ​ർ​ഹ​ത​: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

വൈ​പ്പി​ൻ : തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ വേ​ത​നം മു​ട​ങ്ങി​യാ​ൽ മി​നി​മം വേ​ജ​സ് ആ​ക്ട് പ്ര​കാ​രം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സൂ​ചി​പ്പി​ച്ചു. സം​സ്ഥാ​ന ജോ​ലി​സ്ഥി​ര​ത​ഫ​ണ്ടി​ൽ നി​ന്നു​മാ​ണ് ഇ​തി​നു​ള്ള തു​ക ഈ​ടാ​ക്കേ​ണ്ട​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക ക​ന്പ്യൂ​ട്ട​ർ സോ​ഫ്റ്റ്വെ​യ​ർ സി​സ്റ്റ​വും ഉ​ള്ള​താ​യി ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​നം കി​ട്ടാ​ൻ കാ​ല​താ​മ​സം വ​ന്നാ​ൽ മ​സ്റ്റ​ർ​റോ​ൾ ക്ലോ​സ് ചെ​യ്ത് 16-ാം ദി​വ​സം മു​ത​ൽ കൊ​ടു​ക്കേ​ണ്ട തു​ക​യു​ടെ 0.05% ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഓ​രോ ദി​വ​സ​വും കൊ​ടു​ക്കേ​ണ്ട​തു​ണ്ട് എ​ന്ന് വ്യ​വ​സ്ഥ​യു​ള്ള​താ​യും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​ണ് ഇ​തി​ന്‍റെ മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ൽ​കേ​ണ്ട​ത്.

വൈ​പ്പി​ൻ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം മു​ട​ങ്ങി​യ​തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ഐ ​പ​ള്ളി​പ്പു​റം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​സോ​ളി​രാ​ജ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് ന​ൽ​കി​യി​രു​ന്ന ഹ​ർ​ജ്ജി പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് ക​മ്മീ​ഷ​ൻ ഹ​ർ​ജി​ക്കാ​ര​നു ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം മി​നി​സ്ട്രി ഓ​ഫ് റൂ​റ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫ് ഇ​ന്ത്യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പു​റ​പ്പെ​ടു​വി​ച്ച ക​ത്തും, ഗൈ​ഡ്ലൈ​നും ഹ​ർ​ജി​ക്കാ​ര​ൻ ഹാ​ജ​രാ​ക്കി. ഇ​വ തെ​ളി​വാ​യി ക​മ്മീ​ഷ​ൻ സ്വീ​ക​രി​ക്കു​ക​യും പ​രാ​തി​വി​ഷ​യ​ത്തി​ൽ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ അ​ടി​യ​ന്തി​ര​മാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​താ​യും ക​മ്മീ​ഷ​ൻ ഹ​ർ​ജി​ക്കാ​ര​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts