വ്യാജമദ്യം കഴിച്ച് മരിച്ചവരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും! കഴിച്ചത്‌ 2016 മുതല്‍ നിരോധിച്ചിരുന്ന മദ്യം

ബിഹാറില്‍ വ്യാജമദ്യം കഴിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പലുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം.

2016 മുതല്‍ സംസ്ഥാനത്ത് നിരോധിച്ചിരുന്ന മദ്യമാണ് ഇവര്‍ കുടിച്ചത്. മരിച്ചവരില്‍ വൈശാലിയിലെ മെഹ്നാറിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പലും ഉള്‍പ്പെടുന്നു.

പാര്‍ട്ടിക്കിടെ മദ്യം കഴിച്ചാണ് പ്രിന്‍സിപ്പല്‍ ജയ് പ്രധാന്‍ നെവാദ് മരിച്ചതെന്ന് സ്‌കൂള്‍ ഡയറക്ടര്‍ പറഞ്ഞു.

അതേസമയം മെഹ്നാറിലെ  ഒരു കല്യാണവീട്ടില്‍ നിന്നാണ് മരണപ്പെട്ട രാഹുല്‍ മദ്യം കഴിച്ചതും അസുഖം ബാധിച്ച് മരിച്ചതും.

മരണകാരണം പരിശോധിക്കാന്‍ പോലീസ്, പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

മദ്യപാനം മൂലം മരണമോ അസുഖമോ ഉണ്ടായതായി സംശയം തോന്നിയാല്‍ അറിയിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ബീഹാറിലെ പാറ്റ്നയിലെ പാലിഗഞ്ചിലെ എക്സൈസ് പോലീസ് സ്റ്റേഷനില്‍ മദ്യവിരുന്ന് നടത്തുന്നതിനിടെ അഞ്ച് തടവുകാരെയും രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും പിടികൂടിയിരുന്നു.

Related posts

Leave a Comment