ആനയുടെ പാല്‍ കുടിക്കാന്‍ ശ്രമിച്ച് മൂന്നു വയസുകാരി ! സഹകരണവുമായി പിടിയാനയും; വീഡിയോ തരംഗമാവുന്നു…

പിടിയാനയുടെ പാല്‍ കുടിക്കാന്‍ ശ്രമിക്കുന്ന മൂന്നു വയസുകാരിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്.

ഗുവാഹത്തിയില്‍ നിന്നുള്ളതാണ് കൗതുകം നിറയ്ക്കുന്ന ഈ ദൃശ്യങ്ങള്‍. ഹര്‍ഷിത എന്ന് പേരുള്ള കുറുമ്പി കുരുന്നാണ് ആനയുടെ പാല്‍ കുടിക്കാന്‍ ശ്രമം നടത്തുന്നത്.

അതേസമയം, കുരുന്നിന്റെ ഇഷ്ടാനുസരണം ആനയും നിന്നു കൊടുക്കുന്നുണ്ട്. ഹര്‍ഷിത തന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ 54 വയസ്സുള്ള പിടിയാനയില്‍ നിന്നാണ് പാല്‍ കുടിക്കുന്നത്.

ഹര്‍ഷിതയുടെ മുത്തച്ഛന്‍ നാഗാലാന്‍ഡില്‍ നിന്ന് കൊണ്ടു വന്നതാണ് ബിനു എന്ന ആനയെ. ഹര്‍ഷിത കൂടുതല്‍ സമയം ചിലവഴിക്കുന്നത് ബിനുവിനൊപ്പം തന്നെയാണ്.

ബിനു ഹര്‍ഷിതയെ ചുമലിലേറ്റി ഗ്രാമം മുഴുവന്‍ ചുറ്റിക്കറങ്ങാറുമുണ്ട്. കുട്ടി പാല് കുടിക്കാനായി അകിട് പിടിക്കുമ്പോള്‍ അതിന് അനുവദിച്ച് കൊണ്ട് ആന പിന്നോട്ട് നീങ്ങുന്നതും വിഡിയോയില്‍ കാണാം.

വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗമായി കഴിഞ്ഞു. ഇതുപോലൊരു വീഡിയോ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Related posts

Leave a Comment