തൃ​ക്കാ​ക്ക​ര മോ​ര്‍​ഫിം​ഗ് കേ​സ്: അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും ഫോ​ട്ടോ​യും ദൃ​ശ്യ​ങ്ങ​ളും അ​ശ്ലീ​ല പെ​യ്ഡ് ഗ്രൂ​പ്പി​ല്‍ വി​റ്റു

കൊ​ച്ചി: തൃ​ക്കാ​ക്ക​ര മോ​ര്‍​ഫിം​ഗ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി സ​നീ​ഷ് (20) സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​ക്കി​യ​താ​യി പൊ​ലി​സ് ക​ണ്ടെ​ത്തി. കേ​സി​ല്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ വി.​എ​സ്. ശ്രീ​ഹ​രി അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും ഫോ​ട്ടോ​യും ദൃ​ശ്യ​ങ്ങ​ളും കൈ​മാ​റി​യി​രു​ന്ന​ത് പി​ടി​യി​ലാ​യ സ​നീ​ഷ് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ഞ്ചം​ഗ സം​ഘ​ത്തി​നാ​യി​രു​ന്നു.

ഇ​വ മോ​ര്‍​ഫ് ചെ​യ്ത ശേ​ഷം സ​നീ​ഷും കൂ​ട്ടാ​ളി​ക​ളും ടെ​ലി​ഗ്രാ​മി​ലെ വി​വി​ധ അ​ശ്ലീ​ല പെ​യ്ഡ് ഗ്രൂ​പ്പു​ക​ളി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യും. പ​ണം ന​ല്‍​കി​യാ​ല്‍ മാ​ത്രം ഓ​പ്പ​ണ്‍ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ഗ്രൂ​പ്പാ​ണി​ത്. പെ​യ്ഡ് ഗ്രൂ​പ്പ് ആ​യ​തി​നാ​ല്‍ പ്ര​തി​ക​ള്‍​ക്ക് വ​ന്‍​തോ​തി​ല്‍ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കി​യി​രി​ക്കാം എ​ന്നാ​ണ് പൊ​ലി​സ് ക​രു​തു​ന്ന​ത്.

മാ​വേ​ലി​ക്ക​ര ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​യ പ്ര​തി മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ടെ​ലി​ഗ്രാ​മി​ലെ പെ​യ്ഡ് ഗ്രൂ​പ്പി​ല്‍ അ​പ്ലോ​ഡ് ചെ​യ്ത​താ​യി അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ണം സ്വീ​ക​രി​ക്കാ​നാ​യി സ​നീ​ഷ് പ​ല​ര്‍​ക്കും ക്യു​ആ​ര്‍ കോ​ഡ് അ​യ​ച്ചു ന​ല്‍​കി​യി​രു​ന്നു.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഇ​യാ​ള്‍ പെ​യ്ഡ് ഗ്രൂ​പ്പു​ക​ളി​ല്‍ അ​പ്ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. അ​തി​നാ​ല്‍ പ്ര​തി​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പു​ക​ളും ചു​മ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​യെ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

ശ്രീ​ഹ​രി​യെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് പൊ​ലി​സി​ന് സ​നീ​ഷി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. ശ്രീ​ഹ​രി​യു​ടെ ലാ​പ്ടോ​പ്പ്, മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ന്നി​വ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. ശ്രീ​ഹ​രി​യി​ല്‍ നി​ന്നും നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ പൊ​ലി​സി​നു ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ശ്രീ​ഹ​രി​യെ​യും സ​നീ​ഷി​നെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യും.

Related posts

Leave a Comment