നീ​ന്ത​ൽ​ക്കു​ള​ത്തി​ലേ​ക്ക് ചാ​ടാ​ൻ ഭ​യം; പ്ര​ചോ​ദ​ന​മാ​യി നാ​ട്ടു​കാ​ർ; കു​രു​ന്നി​ന്‍റെ ഭ​യം മാ​റ്റി​യ ‘ടെ​ക്സ​സ്’ സം​ഭ​വം വൈ​റ​ൽ !

നീ​ന്ത​ൽ​ക്കു​ള​ത്തി​ലെ ഡൈ​വിം​ഗ് ബോ​ർ​ഡി​ൽ നി​ന്ന് വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടാ​ൻ ഭ​യ​ന്ന് മ​ടി​ച്ച നി​മി​ഷ​ത്തി​ൽ, ചു​റ്റും കൂ​ടി​യ അ​പ​രി​ചി​ത​രാ​യ മ​നു​ഷ്യ​രു​ടെ ക​യ്യ​ടി​യും പ്രോ​ത്സാ​ഹ​ന​വും ക​രു​ത്താ​ക്കി ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ ഏ​ഴു​വ​യ​സു​കാ​ര​ന്‍റെ മ​നോ​ഹ​ര​മാ​യ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു.

ടെ​ക്സ​സി​ലെ ഓ​സ്റ്റി​നി​ലു​ള്ള ബാ​ർ​ട്ട​ൺ സ്പ്രിം​ഗ്സ് പൂ​ളി​ൽ ആ​ഗ​സ്റ്റ് 30നാ​യി​രു​ന്നു ക​ണ്ണ് നി​റ​യ്ക്കു​ന്ന ഈ ​സം​ഭ​വം. നീ​ന്ത​ൽ​ക്കു​ള​ത്തി​ലെ ഡൈ​വിം​ഗ് ബോ​ർ​ഡി​ൽ ക​യ​റി​യ കു​ട്ടി, ആ​ഴ​മേ​റി​യ വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടാ​ൻ ഭ​യ​ന്ന് അ​തി​ന്‍റെ അ​റ്റ​ത്ത് മ​ടി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ പി​ടി​ച്ചെ​ടു​ക്കാ​നാ​യി പി​താ​വ് താ​ഴെ വെ​ള്ള​ത്തി​ൽ കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

മ​ക​ന്‍റെ ഭ​യം ക​ണ്ട ചു​റ്റു​മു​ള്ള ആ​ളു​ക​ൾ ഒ​ന്നി​ച്ച് കു​ട്ടി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ തു​ട​ങ്ങു​ക​യും ഉ​റ​ക്കെ ആ​ർ​ത്തു​വി​ളി​ക്കു​ക​യും ചെ​യ്തു. ഈ ​ക​യ്യ​ടി​ക​ൾ ന​ൽ​കി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ കു​ട്ടി ഒ​ടു​വി​ൽ ധൈ​ര്യ​പൂ​ർ​വ്വം വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. കു​ട്ടി ഡൈ​വിം​ഗ് ബോ​ർ​ഡി​ൽ നി​ന്ന് കാ​ലു​യ​ർ​ത്തി​യ നി​മി​ഷം മു​ത​ൽ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ ജ​ന​ങ്ങ​ളും വ​ലി​യ സ​ന്തോ​ഷ​ത്തോ​ടെ ആ​ർ​പ്പു​വി​ളി​ക്കു​ക​യും ക​യ്യ​ടി​ക്കു​ക​യും ചെ​യ്തു.

ഹേ​ലി പാ​മ​ർ എ​ന്ന​യാ​ൾ പ​ക​ർ​ത്തി ടി​ക് ടോ​ക്കി​ലും എ​ക്സി​ലും പ​ങ്കു​വെ​ച്ച വീ​ഡി​യോ ഇ​തി​നോ​ട​കം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. തി​ക​ച്ചും അ​പ​രി​ചി​ത​നാ​യ ഒ​രു കു​ട്ടി​യു​ടെ ഭ​യം മാ​റ്റി അ​വ​ന് ധൈ​ര്യം ന​ൽ​കാ​ൻ ശ്ര​മി​ച്ച അ​വി​ടെ​കൂ​ടി ആ​ളു​ക​ളെ പ്ര​ശം​സി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ. ചെ​റി​യൊ​രു പ്രോ​ത്സാ​ഹ​നം ന​ൽ​കി​യാ​ൽ ഏ​തൊ​രു വ​ലി​യ ഭ​യ​ത്തെ​യും ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഈ ​വീ​ഡി​യോ.

 

Related posts

Leave a Comment