തൃശൂരിൽ വ്യത്യസ്ത അപകടങ്ങളിൽ 5 മരണം

മാ​ള: കു​ഴി​ക്കാ​ട്ടു​ശേ​രിയിൽ കാ​ർ പാറക്കു​ള​ത്തി​ലേ​ക്കു മ​റി​ഞ്ഞു സു​ഹൃ​ത്തു​ക്ക​ളാ​യ മൂ​ന്നു​പേ​ർ മു​ങ്ങി മ​രി​ച്ചു. കു​ഴി​ക്കാ​ട്ടു​ശേരി മൂ​ത്തേ​ട​ത്ത് ശ്യാം (51), ​കൊ​മ്പ​ടി​ഞ്ഞാ​മാ​ക്ക​ൽ പു​ന്നേ​ലി​പ്പ​റ​മ്പി​ൽ ജോ​ർ​ജ് (48), പു​ത്ത​ൻ​ചി​റ കി​ഴ​ക്കും​മു​റി താ​ക്കോ​ൽ​ക്കാ​ര​ൻ ടി​റ്റോ (48) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി 11 നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്തമു​ണ്ടാ​യ​ത്. കു​ഴി​ക്കാ​ട്ടു​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​പ്പേ​ള‍യ്ക്കു സ​മീ​പ​മു​ള്ള പാ​റ​ക്കു​ള​ത്തി​ലേ​ക്ക് മൂവ​ർ സം​ഘം സ​ഞ്ച​രി​ച്ച കാ​ർ മ​റി​യു​ക​യാ​യി​രു​ന്നു. മൂവരും കു​ഴി​ക്കാ​ട്ടു​ശേരി ഭാ​ഗ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്നു.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ പാ​റ​ക്കു​ള​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ത്തു കു​ള​ത്തി​ലേ​ക്കു മ​റി​ഞ്ഞു. പോ​ലീ​സും അ​ഗ്നിര​ക്ഷാസേ​ന​യും എ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കാ​ർ ക​ണ്ടെ​ത്താ​നാ​യി​ല്ല.

രാ​ത്രി 12.30ന് ​ചാ​ല​ക്കു​ടി​യി​ൽനി​ന്നെ​ത്തി​യ സ്കൂ​ബ ഡൈ​വിം​ഗ് ടീം ​ആ​ണ് തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ 50 അ​ടി താ​ഴ്ചയു​ള്ള കു​ള​ത്തി​ൽനി​ന്നു മൂ​വ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്.

മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം ഇന്നു ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടുന​ൽ​കും. ടി​റ്റോ​യു​ടെ സം​സ്കാ​രം ഇ​ന്നു വൈ​കി​ട്ട് അ​ഞ്ചി​ന് കു​ഴി​ക്കാ​ട്ടു​ശേ​രി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. ശ്യാ​മി​ന്‍റെ സം​സ്കാ​രവും ഇ​ന്നു ന​ട​ക്കും. ജോ​ർ​ജി​ന്‍റെ സം​സ്കാ​രം പി​ന്നീ​ട്.

വാ​ടാ​ന​പ്പ​ള്ളി​യി​ൽ ലോ​റി ഇ​ടി​ച്ച് സ്‌​കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു

വാ​ടാ​ന​പ്പ​ള്ളി: ലോ​റി ഇ​ടി​ച്ച് സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ചി​ല​ങ്കാ ബീ​ച്ചി​ൽ താ​മ​സി​ക്കു​ന്ന ന​മ്പി​പ്പ​രീ​ച്ചി ജ്യോ​തി പ്ര​കാ​ശ്(50) ആ​ണ് മ​രി​ച്ച​ത്. ഫ്രീ​ലാ​ൻ​ഡ് ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ് ജ്യോ​തി പ്ര​കാ​ശ്.

ഇ​ന്നു​ രാ​വി​ലെ 6.30 യോ​ടെ​യായിരുന്നു അ​പ​ക​ടം.വാ​ടാ​ന​പ്പ​ള്ളി സെ​ന്‍റ​റി​ന് തെ​ക്ക് രാ​ഘ​വമേ​നോ​ൻ റോ​ഡി​ൽനി​ന്നു ദേ​ശീ​യപാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ അ​മി​തവേ​ഗത്തി​ലെ​ത്തി​യ ലോ​റി ജ്യോ​തി​പ്ര​കാ​ശി​ന്‍റെ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പാ​ച​കവാ​ത​ക സി​ലി​ണ്ട​റുകളുമായി പോകുകയാ​യി​രു​ന്നു ലോ​റി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ്യോ​തി​പ്ര​കാ​ശിനെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വാ​ടാ​ന​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

സി​മ​ന്‍റ് ട്രെ​യി​ല​ർ സ്കൂ​ട്ട​റി​ലേ​ക്കു മ​റി​ഞ്ഞ് യുവാവിനു ദാരുണാന്ത്യം
ആ​ളൂ​ര്‍ (തൃ​ശൂ​ർ): മാ​ള റോ​ഡി​ലെ ആ​ളൂ​ര്‍ റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​നു സ​മീ​പം ട്രെ​യി​ല​ര്‍ ലോ​റി സ്‌​കൂ​ട്ട​റി​നു മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞു യു​വാ​വ് മ​രി​ച്ചു.

സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നാ​യ കൊ​ട​ക​ര മ​റ്റ​ത്തൂ​ര്‍​കു​ന്ന് ചെ​റി​യാ​ല​ത്ത് ജേ​ക്ക​ബ് മ​ക​ന്‍ രാ​ജേ​ഷാ​ണ് (48) മ​രി​ച്ച​ത്.ഇ​ന്ന​ലെ രാ​ത്രി 11.15നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ലോ​റി​യു​ടെ അ​ടി​യി​ല്‍പ്പെ​ട്ട രാ​ജേ​ഷി​നെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷ​സേ​ന​യും ആ​ളൂ​ര്‍ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

സം​ഭ​വ​സ്ഥ​ല​ത്തുത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു.മൃ​ത​ദേ​ഹം ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി മോ​ര്‍​ച്ച​റി​യി​ല്‍.ലോ​റി ഡ്രൈ​വ​ര്‍ ഇ​ടു​ക്കി കു​മ​ളി സ്വ​ദേ​ശി ര​തീ​ഷി​നെ ആ​ളൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment