നഗരം പൂരത്തിരക്കിൽ ആറാടിയാൽ പണി പാളും..!  പൂ​രം നാ​ളി​ലെ പ​രീ​ക്ഷ മാ​റ്റ​ണ​മെ​ന്ന് പൂ​ര​പ്രേ​മി​സം​ഘം; ച​മ​യംകാ​ണാ​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ

തൃ​ശൂ​ർ: പൂ​രം ദി​വ​സ​ങ്ങ​ളി​ൽ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റ​ണമെന്നു പൂ​ര​പ്രേ​മി​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു.

10,11 തീയ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​രീ​ക്ഷ​യ്ക്ക് എ​ത്തി​ച്ചേ​രാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പൂ​രം നി​യ​ന്ത്ര​ണ​ങ്ങ​ൾമൂ​ലം ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​മെ​ന്നും അ​തി​നാ​ൽ പ​രീ​ക്ഷ മാ​റ്റി​വയ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പൂ​ര​പ്രേ​മി സം​ഘം ട്ര​ഷ​റ​ർ പി.​വി.​ അ​രുണ്‍ ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​ക്കു ക​ത്തു ന​ൽ​കി.

ച​മ​യംകാ​ണാ​ൻ ഗ​വ​ർ​ണ​റെ​ത്തും
തൃ​ശൂ​ർ: ഇ​ത്ത​വ​ണ തൃ​ശൂ​ർ പൂ​ര​ത്തി​നു ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ എ​ത്തും. ച​മ​യ​പ്ര​ദ​ർ​ശ​നം കാ​ണാ​നാ​ണ് ഗ​വ​ർ​ണ​റെ​ത്തു​ക. പൂ​രം നേ​രി​ൽ കാ​ണാ​നു​ള്ള സാ​ഹ​ച​ര്യ​വും നോ​ക്കു​ന്നു​ണ്ട്.

പ​ക്ഷേ, വ​ലി​യ സു​ര​ക്ഷ​ ഒ​രു​ക്കേ​ണ്ട​തി​നാ​ൽ ച​മ​യ​പ്ര​ദ​ർ​ശ​നം ക​ണ്ടുമ​ട​ങ്ങാ​നാ​ണ് സാ​ധ്യ​ത.

പ്രതീക്ഷിക്കുന്നത് ഇതുവരെ കാണാത്ത ജനത്തിരക്കെന്ന് മന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
തൃശൂർ: ര​ണ്ടുവ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കുശേ​ഷം ലോ​കം ശ്ര​ദ്ധി​ക്കു​ന്ന ദൃ​ശ്യ​വി​സ്മ​യ​മാ​യി തൃ​ശൂ​ർ​ പൂ​രം മാ​റു​ം.
ഇ​തു​വ​രെ കാ​ണാ​ത്ത ജ​ന​ത്തി​ര​ക്കാ​ണ് പൂ​ര​ത്തി​നു പ്ര​തീ​ക്ഷി​ക്കു​ന്ന​തെന്നു ടൂ​റി​സം മ​ന്ത്രി പി.എ. മു​ഹ​മ്മ​ദ് റി​യാ​സ് പറഞ്ഞു.

പൂ​രം ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താൻ രാ​മ​നി​ല​യ​ത്തി​ൽ നടന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.സ​ഞ്ചാ​രസ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട കോ​വി​ഡ് കാ​ല​ത്തി​നുശേ​ഷം ലോ​ക​ത്താ​ക​മാ​നം കാ​ണു​ന്ന “റി​വ​ഞ്ച് ടൂ​റി​സം’ എ​ന്ന പ്ര​വ​ണ​ത തൃ​ശൂ​ർ പൂ​ര​ത്തി​ൽ ദൃ​ശ്യ​മാ​കും.

കോ​വി​ഡാ​ന​ന്ത​രം ജ​ന​ങ്ങ​ൾ വാ​ശി​യോ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന പ്ര​വ​ണ​ത​യാ​ണി​ത്. തൃ​ശൂ​ർ പൂ​രം കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കൂടിക്കാഴ്ചയിൽ ദേ​വ​സ്വം ബോ​ർ​ഡ്, റ​വ​ന്യൂ, കോ​ർ​പ​റേ​ഷ​ൻ, പി​ഡ​ബ്ല്യൂ​ഡി, കെഎസ്ഇ​ബി പ്ര​തി​നി​ധി​കൾ പങ്കെടുത്തു.

Related posts

Leave a Comment