തൃശൂർപൂരം ശ്രീ​ല​ങ്ക​ൻ സ്ഫോ​ട​ന​ഭീ​തി​യി​ൽ  സു​ര​ക്ഷാ​പൂ​രം; ക്ഷേത്രത്തിലേക്ക് പ്രവേശനം മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ വ​ഴി; സുരക്ഷയ്ക്കായി 3500 പോലീസും തണ്ടർബോൾട്ടും എൻഡിആർഎഫും; പൂരനിരീക്ഷണം തീരദേശമേഖലയിൽ ഉപയോഗിക്കുന്ന ബൈ​നോ​ക്കു​ല​റിൽ

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: പൂ​ര​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് ഇ​ക്കു​റി ചി​ല്ല​റ ബു​ദ്ധി​മു​ട്ടു​ക​ളും അ​സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ടാ​യേ​ക്കാം. പ​തി​വു​പോ​ലെ ത​ന്നെ പൂ​രം കാ​ണാ​ൻ അ​വ​സ​ര​മു​ണ്ടെ​ങ്കി​ലും മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​ല​മ​ട​ങ്ങ് ശ​ക്ത​മാ​ണ്. കൊ​ളം​ബോ സ്ഫോ​ട​ന​ത്തി​ന്‍റെ​യും ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ​യും കേ​ര​ള ക​ണ​ക്ഷ​നു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ഇ​ത്ത​വ​ണ തൃ​ശൂ​ർ പൂ​രം ന​ട​ക്കു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ത​ന്നെ പൂ​ര​ന​ഗ​രി പൊ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​യി. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ യ​തീ​ഷ്ച​ന്ദ്ര, എ​സി​പി വി.​കെ.​രാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ. പോ​ലീ​സി​ന് പു​റ​മെ ത​ണ്ട​ർ​ബോ​ൾ​ട്ട് ക​മാ​ന്‍റോ​ക​ളും,എ​ൻ​ഡി​ആ​ർ​എ​ഫും സു​ര​ക്ഷ ഡ്യു​ട്ടി​ക്കാ​യി എ​ത്തി​യി​ട്ടു​ണ്ട്. 3500 ഓ​ളം പോ​ലീ​സാ​ണ് ഇ​ത്ത​വ​ണ പൂ​രം സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​തി​ന് പു​റ​മേ ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ഘ​ട​ക ക്ഷേ​ത്ര​ങ്ങ​ളി​ലേ​തു​ൾ​പ്പെ​ടെ എ​ല്ലാ പൂ​ര​ങ്ങ​ളു​ടെ​യും എ​ഴു​ന്നെ​ള്ളി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഗ​ജ​വീ​ര​ൻ​മാ​ർ​ക്ക് പ്ര​ത്യേ​ക സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. എ​ഴു​ന്നെ​ള്ളി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ന​ക​ൾ​ക്കൊ​പ്പം എ​സ്ഐ ഉ​ൾ​പ്പ​ടെ എ​ട്ട് പൊ​ലീ​സു​കാ​ർ സു​ര​ക്ഷ​യ്ക്കാ​യി ഡ്യൂ​ട്ടി​ക്കു​ണ്ടാ​കും.

മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ വ​ഴി​യു​ള്ള പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം മാ​ത്ര​മേ ആ​ളു​ക​ളെ വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര മ​തി​ൽ​കെ​ട്ടി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.​ഇ​തി​നാ​യി പ​ടി​ഞ്ഞാ​റെ ഗോ​പു​ര ന​ട​യി​ലും, കി​ഴേ​ക്കേ ഗോ​പു​ര ന​ട​യി​ലും അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

കു​ട​മാ​റ്റം ന​ട​ക്കു​ന്ന തെ​ക്കേ​ഗോ​പു​ര ന​ട​യി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ക്കു​ന്നു​ണ്ട്. സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് തെ​ക്കേ​ഗോ​പു​ര ന​ട​യി​ൽ പ്ര​ത്യേ​ക പോ​ലീ​സ് ക​ണ്‍​ട്രാ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ന​ഗ​ര​ത്തി​ലെ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ബൈ​നോ​ക്കു​ല​ർ നീ​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി . തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ബൈ​നോ​ക്കു​ല​റാ​ണ് നി​രീ​ക്ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Related posts