തൃശൂർ മെഡിക്കൽ കോളജിൽ ഡോക്ടറെ കാണാൻ വരുന്നവരുടെ ശ്രദ്ധക്ക്… കൈയിൽ കരുതേണ്ടത്  പേന, പേപ്പർ കൂടെ, എഴുതാനും വായിക്കാനും അറിയാവുന്ന ആൾ !  ഇതൊന്നുമില്ലെങ്കിൽ ഈ വഴിക്കു വരേണ്ട… 

മു​ള​ങ്കു​ന്ന​ത്ത​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ കാ​ണാ​ൻ എ​ത്തു​ന്ന​വ​രു​ടെ പ്ര​ത്യേ​ക ശ്രദ്ധ​യ​ക്ക്, നി​ങ്ങ​ൾ വ​രു​ന്പോ​ൾ കു​ടെ എ​ഴു​തു​വാ​നും വാ​യി​ക്കാ​നും അ​റി​യു​ന്ന ആ​ളെ​യും കൊ​ണ്ടു​വ​ര​ണം. അ​തും പോ​രാ.. എ​ഴു​താ​ൻ പേ​ന​യും വെ​ള്ള​ക്ക​ട​ലാ​സും ക​രു​ത​ണം. ഇ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് ഡോ​ക്ട​റെ കാ​ണാ​തെ തി​രി​ച്ചു പോ​കാം.

ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പു​തി​യ പ​രി​ഷ്കാ​ര​മാ​ണി​ത്. ഒ​പി യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് പ​ണ്ട​ത്തെ ഒ​പി ടി​ക്ക​റ്റെ​ടു​ക്കാ​ൻ മ​ണി​ക്കൂ​റോ​ളം കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യ​ക്ക് മാ​റ്റം വ​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ രോ​ഗി​ക​ൾ എ​ത്തി​യാ​ൽ ആ​ദ്യം വ​രി​നി​ന്ന് ടോ​ക്ക​ണ്‍ വാ​ങ്ങ​ണം. പി​ന്നീ​ട് വെ​ള്ള പേ​പ്പ​റി​ൽ രോ​ഗി​യു​ടെ പേ​ര്, വ​യ​സ് രോ​ഗ​ത്തി​ന്‍റെ പേ​ര് എ​ന്നി​വ എ​ഴു​തി കൗ​ണ്ട​റി​ൽ കൊ​ടു​ക്ക​ണം.

ന​ന്പ​ർ പ്ര​കാ​രം ഒ​പി ടി​ക്ക​റ്റ് ല​ഭി​ക്കും. എ​ഴു​തി കൊ​ടു​ത്ത തു​ണ്ടു പേ​പ്പ​റി​ൽ എ​ന്തെ​ങ്കി​ലും തെ​റ്റു​പ​റ്റി​യാ​ൽ പി​ന്നെ അ​ന്ന​ത്തെ ദി​വ​സം ഡോ​ക്ട​റെ കാ​ണാ​നാ​കി​ല്ലെ​ന്നു മാ​ത്രം. കാ​ര​ണം അ​ത് തി​രു​ത്താ​ൻ സൂ​പ്ര​ണ്ടി​ന്‍റെ എ​ഴു​ത്തു വേ​ണം. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, തൃശൂ​ർ ജി​ല്ല​ക​ളി​ലെ വി​ദൂ​ര ദേ​ശ​ങ്ങ​ളി​ൽ നി​ന്നു എ​ത്തു​ന്ന അ​ക്ഷ​രാ​ഭ്യാ​സം ഇ​ല്ലാ​ത്ത​വ​രാ​ണ് ഇ​തി​ൽ ഏ​റെ ക​ഷ്ടപ്പെടു​ന്ന​ത്.

പേ​രു​പോ​ലും എ​ഴു​താ​ൻ അ​റി​യാ​ത്ത​വ​ർ പ​നി​യ്​ക്കു മെ​ഡി​സി​ൻ ഡോ​ക​ട​റെ കാ​ണാ​ൻ എ​ന്ന് എ​ഴു​താ​ൻ അ​റി​യാ​ത്ത​ത് മൂ​ലം മ​റ്റു ഡോ​ക​ട​ർ​മാ​രു​ടെ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് എ​ഴു​തു​ക. തു​ട​ർ​ന്ന് അ​ത്ത​രം വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തു​ന്പോ​ഴാ​ണ് കാ​ണേ​ണ്ട ഡോ​ക്ട​ർ ഇ​ത​ല്ലെ​ന്ന് ബോ​ധ്യ​മാ​കു​ക. പി​ന്നെ അന്നേദിവസം കാണേണ്ട ഡോ​ക്ട​റെ കാ​ണാ​നാ​കി​ല്ല.

മു​ന്പ് ഒ​പി കൗ​ണ്ട​റി​ൽ എ​ത്തി​യാ​ൽ രോ​ഗി​ക​ൾ രോ​ഗ​ത്തി​ന്‍റെ​യും വേ​ദ​ന​യു​ടെ​യും കാ​ര്യം സൂ​ചി​പ്പി​ച്ചാ​ൽ കൗ​ണ്ട​റി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്ക് ഏ​ത് ഡോ​ക​ട​റെ കാ​ണ​ണ​മെ​ന്ന​റി​യു​ക​യും ആ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് ടി​ക്ക​റ്റ് ന​ൽ​കു​ക​യു​മാ​ണ് പ​തി​വ്. മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​പിയ​ക്ക് സ​മീപം സ​ഹാ​യ കേ​ന്ദ്രം എ​ന്ന കൗ​ണ്ട​ർ ബോ​ർ​ഡ് വ​ച്ചീ​ട്ടു​ണ്ട്. എ​ന്നാ​ൽ മാ​സ​ങ്ങ​ളാ​യി ഈ ​സീ​റ്റി​ൽ ആ​രേ​യും ക​ണ്ടെ​ത്താ​ൻ ഇ​തു വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.

30,000 രൂ​പ ശ​ബ​ള​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ കൗ​ണ്ട​റി​ൽ ഈ ​ആ​വ​ശ്യ​ത്തി​നു വേ​ണ്ടി നി​യ​മി​ച്ചി​ട്ടു​ള്ള ജീവ​ന​ക്കാ​ർ പ​ഞ്ചിം​ഗ് മെ​ഷീ​നി​ൽ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട​ത്രേ. എ​ന്നാ​ൽ ഇ​തു വ​രെ ആ​ളു​ക​ൾ​ക്ക് ഇ​വ​രെ കാ​ണ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​തു കൊ​ണ്ടു​ത​ന്നെ രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ കൂ​ടെ വ​രു​ന്ന​വ​ർ​ക്കും വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. മാ​ത്ര​മ​ല്ല രോ​ഗി​ക​ളു​ടെ കാ​ര്യ​ങ്ങ​ൾ തി​ര​ക്കാ​നും സാ​ധി​ക്കു​ന്നി​ല്ല.

പ​ല​പ്പോ​ഴും സെ​ക്യൂ​രി​ക്കാ​രാ​ണ് ഈ ​ജോ​ലി ചെ​യ്യു​ന്ന​ത്. വി​വ​ര​ങ്ങ​ൾ എ​ഴു​തി ന​ൽ​കാ​ൻ സാ​ധി​ക്കാതെ നി​ര​ക്ഷ​രാ​യ​വ​രെ സ​ഹാ​യി​ക്കാ​ൻ എ​ത്ര​യും പെ​ട്ട​ന്ന് ജോ​ലി​ക്കാ​രെ വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts