വിവാദങ്ങൾ ഒഴിയാതെ കോട്ടയം മെഡിക്കൽ കോളജ്;  മുറിവിനുള്ളിൽ പഞ്ഞിവച്ച് തുന്നിക്കെട്ടി ഡോക്ടർമാരുടെ ക്രൂരത; കരിപ്പൂത്തട്ടെ സദാശിവന്‍റെ  ദുരവസ്ഥ കണ്ടാൽ നിങ്ങളും ഞെട്ടും

ആ​ർ​പ്പൂ​ക്ക​ര: മു​റി​വി​നു​ള്ളി​ൽ പ​ഞ്ഞി വ​ച്ച് തു​ന്നി​ക്കെ​ട്ടി. അ​സ്വ​സ്ഥ​ത​യു​ണ്ടാ​യ​പ്പോ​ൾ പ​ഞ്ഞി നീ​ക്കം ചെ​യ്തു ത​ടി ത​പ്പി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് സം​ഭ​വം. ക​രി​പ്പൂ​ത്ത​ട്ട് പു​ത്തൂ​ച്ചി​റ ടി ​എ​ൻ സ​ദാ​ശി​വ​നാണ് (69) ദുരനുഭവം ഉണ്ടാ യത്. ക​ഴിഞ്ഞ 12ന് സ​ദാ​ശി​വ​ന്‍റെ വീ​ട്ടി​ൽ യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മ​രം​മു​റി​ച്ചി​രു​ന്നു. താ​ഴെ വീ​ണ മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ യ​ന്ത്രം ഉ​പ​യോ​ഗി​ച്ചി​രു​ന്ന ആ​ളി​ന്‍റെ കൈ ​നി​യ​ന്ത്ര​ണം വി​ട്ട് യ​ന്ത്ര​വാ​ൾ സ​മീ​പ​ത്തു നി​ന്ന ശി​വ​ന്‍റെ അ​ടി​വ​യ​ർ ഭാ​ഗ​ത്ത് കൊ​ണ്ട് മു​റി​വു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

10 സെ​ന്‍റി​മീ​റ്റ​റോ​ളം നീ​ള​ത്തി​ലു​ണ്ടാ​യ മു​റി​വി​ന്‍റെ തു​ട​ക്ക​ത്തി​ൽ കൂ​ടു​ത​ൽ ആ​ഴ​വും ഉ​ണ്ടാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ളജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പിച്ച ഇ​ദ്ദേ​ഹ​ത്തെ ഇ​വി​ടെ​ത്ത​ന്നെ​യു​ള്ള ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച് മു​റി​വി​ന് തു​ന്ന​ൽ ഇ​ടു​ക​യും ചെ​യ്തു. വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തെ രാ​ത്രി 10 മ​ണി​യോ​ടെ വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞു വി​ട്ടു.

11 ദി​വ​സ​ത്തിനു ശേ​ഷം തു​ന്ന​ൽ എ​ടു​ക്കു​വാ​ൻ ഇ​ദ്ദേ​ഹം വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി. തു​ന്ന​ൽ എ​ടു​ത്ത ശേ​ഷം മു​റി​വു​ക​ൾ കെ​ട്ടി വീ​ണ്ടും വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞു വി​ട്ടു. വീ​ട്ടി​ലെ​ത്തി​ക്ക​ഴി​ഞ്ഞ് മു​റി​വി​ന്‍റെ ഭാ​ഗ​ത്ത് ചൊ​റി​ച്ചി​ലും അ​സ്വ​സ്ഥ​ത​യും ഇ​ദ്ദേ​ഹ​ത്തി​ന് അ​നു​ഭ​വ​പ്പെ​ട്ടു.​ ഇ​തേത്തുട​ർ​ന്ന് 24-ന് ​മു​റി​വി​ന്‍റെ കെ​ട്ട് അ​ഴി​ച്ചു​മാ​റ്റി​യ​പ്പോ​ൾ മൂ​ന്നു ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ഞ്ഞി തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.

ഇ​തി​ൽ പി​ടി​ച്ചു വ​ലി​ച്ച​പ്പോ​ൾ വേ​ദ​ന​യും അ​തോ​ടൊ​പ്പം ര​ക്ത​പ്ര​വാ​ഹ​വും ഉ​ണ്ടാ​യി. വീ​ണ്ടും ഇ​ന്ന​ലെ രാ​വി​ലെ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​ച്ച ഇ​ദ്ദേ​ഹ​ത്തെ മ​ര​വി​പ്പി​ച്ച ശേ​ഷം മു​റി​വി​ൽ നി​ന്നും പ​ഞ്ഞി നീ​ക്കം ചെ​യ്ത് ഡ്ര​സ് ചെ​യ്തു വിടുകയായിരുന്നു.

ചി​കി​ത്സ ന​ല്കി​യ ഡോ​ക്‌‌ടറു​ടെ അ​ശ്ര​ദ്ധ​മൂ​ലം രോ​ഗി​ക്കു​ണ്ടാ​യ ശാ​രീ​രി​ക മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ആ​ര് സ​മാ​ധാ​നം പ​റ​യു​മെ​ന്നാ​ണ് രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ ചോ​ദി​ക്കു​ന്ന​ത്. ശി​വ​ദാ​സ​ൻ രാ​ഷ്‌‌ട്രീയ ക​ക്ഷി​യാ​യ എ​ൽ​ജെഡി ​യു ടെ ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ്. സം​ഭ​വ​ത്തി​ൽ ആ​ർ​പ്പൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വും എ​ൽജെഡി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യ പി ​ജി പ്ര​വീ​ണ്‍ പ്ര​തി​ഷേ​ധി​ച്ചു.

Related posts