മാ​സ്ക് കി​ട്ടി​യി​ല്ലെങ്കിൽ തൂ​വാ​ല ആ​യു​ധ​മാ​ക്കൂ; വൈറസിൽ നിന്നും സുരക്ഷ നേടാൻ തൂവാല ഉപയോഗി‌ക്കേണ്ട രീതിയെക്കുറിച്ച് ആരോഗ്യ വകുപ്പ് പറയുന്നതിങ്ങനെ…

കോ​ട്ട​യം: കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മാ​സ്കു​ക​ൾ തി​ര​ക്കി ആ​ളു​ക​ൾ നേ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. പെ​ട്ടു​ന്നു​ണ്ടാ​യ “അ​ത്യാ​വ​ശ്യം’ മാ​സ്കു​ക​ളെ മെഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ​നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​ക്കി. രോ​ഗി​ക​ളോ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​രോ മാ​സ്ക് ധ​രി​ച്ചാ​ൽ‌ മ​തി​യെ​ന്ന നി​ർ​ദേ​ശ​മൊ​ന്നും ആ​ശ​ങ്ക​യി​ലാ​യ ജ​നം ചെ​വി​ക്കൊ​ണ്ട​മ​ട്ടി​ല്ല.

എ​ന്നാ​ൽ മാ​സ്കി​ന്‍റെ ദൗ​ർ​ല​ഭ്യ​ത്തെ മ​റി​ക​ട​ക്കാ​നും വൈ​റ​സി​ൽ​നി​ന്നും സു​ര​ക്ഷി​ത​രാ​കാ​നും (ഒ​രു​പ​രി​ധി​വ​രെ) പു​തി​യ മാ​ർ​ഗം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ് ആ രോ​ഗ്യ​വ​കു​പ്പ്. കൊ​റോ​ണ​യ്ക്കെ​തി​രെ തൂ​വാ​ല​യും ആ​യു​ധ​മാ​ക്കാ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.

കൊ​റോ​ണെ​യ്ക്കെ​തി​രെ മാ​സ്ക് വേ​ണ​മെ​ന്നി​ല്ല തൂ​വാ​ല മ​തി​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്നു. തൂ​വാ​ല ത്രി​കോ​ണാ​കൃ​തി​യി​ൽ‌ മ​ട​ക്കി വാ​യും മൂ​ക്കൂം മ​റ​യും വി​ധം കെ​ട്ടി​യാ​ൽ രോ​ഗം പ​ക​രു​ന്ന​ത് ത​ടയാ​നാ​കും.

തൂ​വാ​ല മു​ഖ​ത്ത് ചേ​ർ​ത്ത് കെ​ട്ടി​യ ഭാ​ഗം പി​ന്നീ​ട് തി​രി​ച്ച് കെ​ട്ട​രു​തെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഒ​രു​വ​ട്ടം ഉ​പ​യോ​ഗി​ച്ച തൂ​വാ​ല വൃ​ത്തി​യാ​യി ക​ഴു​കി​യ​തി​നു ശേ​ഷ​മേ വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളു.

കോ​വി​ഡ് 19 രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രും അ​വ​രെ പ​രി​ച​രി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളു​ക​ള്‍ മാ​ത്ര​മേ മാ​സ്ക് ധ​രി​ക്കേ​ണ്ട​തു​ള്ളു എ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ അ​ത് ഉ​പ​യോ​ഗി​ക്കേ​ണ്ട മാ​ര്‍​ഗ​ങ്ങ​ള്‍ മ​ന​സ്‌​സി​ലാ​ക്കി ഉ​പ​യോ​ഗി​ക്കേ​ണ്ട​തും ഉ​പ​യോ​ഗ​ശേ​ഷം മാ​സ്കു​ക​ള്‍ ശാ​സ്ത്രീ​യ​മാ​യി ത​ന്നെ സം​സ്ക​രി​ക്കേ​ണ്ട​തു​മാ​ണ്.

പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്‍ 95 മാ​സ്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ല്ല. എ​വി​ടെ​യെ​ങ്കി​ലും പോ​യി വ​ന്നാ​ല്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക ഴു​കി​യാ​ല്‍ ത​ന്നെ പ​ല പ​ക​ര്‍​ച്ച വ്യാ​ധി​ക​ളി​ല്‍ നി​ന്നും ര​ക്ഷ നേ​ടാ​വു​ന്ന​താ​ണെ​ന്നും മ​ന്ത്രി പ​റ​യു​ന്നു.

Related posts

Leave a Comment