ശനിയാഴ്ചകളിൽ ഈ കടുവകൾ ഉപവാസത്തിലാണ്; കാരണം കേട്ടാൽ ഞെട്ടും

ജ​ല​പാ​നം പോ​ലും ഉ​പേ​ക്ഷി​ച്ച് പ​ല​രും ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ മൃ​ഗ​ങ്ങ​ൾ ഉ​പ​വാ​സം എ​ടു​ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞാ​ൽ ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​മോ? ഇ​ത് കേ​ട്ടോ​ളൂ… നേ​പ്പാ​ളി​ലെ സെ​ൻ​ട്ര​ൽ മൃ​ഗ​ശാ​ല​യി​ലെ ക​ടു​വ​ക​ളാ​ണ് ഇ​ത്ത​രം ജീ​വി​ത​രീ​തി പി​ന്തു​ട​രു​ന്ന​ത്.

ഇ​വി​ടു​ത്തെ ക​ടു​വ​ക​ൾ ആ​ഴ്ച​യി​ൽ ആ​റ് ദി​വ​സ​വും മ​തി​യാ​യ ഭ​ക്ഷ​ണം ക​ഴി​ക്കും. ശേ​ഷി​ക്കു​ന്ന ഒ​രു ദി​വ​സം പ​ട്ടി​ണി​യും കി​ട​ക്കും. മാം​സ​ഭോ​ജി​ക​ളാ​യ മൃ​ഗ​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യാ​ണ് ഒ​രു ദി​വ​സം ഭ​ക്ഷ​ണം കൊ​ടു​ക്കാ​തി​രി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തി​ൽ ക​ടു​വ​ക​ൾ യാ​തൊ​രു മ​ടി​യും കാ​ട്ടാ​റി​ല്ല​ന്ന് മൃ​ഗ​ശാ​ല​യു​ടെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ഗ​ണേ​ഷ് കൊ​യ്രാ​ള പ​റ​ഞ്ഞു.

ക​ടു​വ​ക​ൾ​ക്ക് ഉ​പ​വാ​സ​ത്തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള ദി​വ​സം ശ​നി​യാ​ഴ്ച​യാ​ണ്. ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​തു മൂ​ലം യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള ആ​ക്ര​മ​ണ സ്വ​ഭാ​വ​മോ, ചേ​ഷ്ഠ​ക​ളോ ഒ​ന്നും ത​ന്നെ ക​ടു​വ​ക​ൾ കാ​ട്ടാ​റി​ല്ല. വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത് പ്ര​കാ​രം, ക​ടു​വ​ക​ൾ​ക്ക് വ​ണ്ണം വ​ച്ചാ​ൽ അ​വ​യ്ക്ക് ആ​രോ​ഗ്യ​പ​ര​മാ​യി പ​ല പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​വാ​ൻ തു​ട​ങ്ങും. അ​മി​ത​മാ​യി കൊ​ഴു​പ്പ് അ​ടി​ഞ്ഞാ​ൽ അ​വ ക​ടു​വ​യു​ടെ വ​യ​റി​ന​ടി​യി​ൽ ഒ​രു പാ​ളി രൂ​പ​പ്പെ​ടാ​ൻ സാധ്യതയുണ്ട്. ഇ​ത് ഓ​ടു​മ്പോ​ൾ അ​വ ത​ള​ർ​ന്നു പോ​കാ​ൻ കാ​ര​ണ​മാ​വു​ക​യും ചെ​യ്യും.

Related posts

Leave a Comment