പോഷകാഹാര കുറവുള്ള 159 പൂ​ച്ച​ക​ളെ​യും നാ​യ്ക്ക​ളെ​യും വ​ള​ർ​ത്തി; കൃത്യമായി പരിചരണം നൽകാതെ വളർത്തു മൃഗങ്ങളെ വീട്ടിൽ അടച്ചിട്ടു; ദമ്പതികൾക്ക് 1.35 കോടി പിഴയും തടവും

മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളും ത​മ്മി​ൽ അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ണ്ട്. നാ​യ​ക​ളും പൂ​ച്ച​ക​ളു​മൊ​ക്കെ മ​നു​ഷ്യ​നു​മാ​യി വ​ള​രെ വേ​ഗ​ത്തി​ൽ അ​ടു​ക്കു​ന്ന​വ​യാ​ണ്. അ​തി​നാ​ൽ​ത​ന്നെ അ​വ​യെ പ​ല​രും വീ​ടു​ക​ളി​ൽ വ​ള​ർ​ത്താ​റു​മു​ണ്ട്. സ്വ​ന്തം കു​ഞ്ഞു​ങ്ങ​ളെ നോ​ക്കു​ന്ന സ​മാ​ന രീ​തി​യി​ലാ​ണ് വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ വീ​ടു​ക​ളി​ൽ പ​രി​പാ​ലി​ക്കു​ന്ന​ത്. എ​ന്നാ​ൽ വേ​ണ്ട വി​ധം പ​രി​ച​ര​ണം അ​വ​യ്ക്ക് കൊ​ടു​ക്കാ​ത്ത അ​വ​സ്ഥ​യെ കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടോ? അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വം ന​ട​ന്നി​രി​ക്കു​ക​യാ​ണ് ഫ്രാ​ൻ​സി​ൽ.

ഫ്ര​ഞ്ച് ദ​മ്പ​തി​ക​ൾ അ​വ​രു​ടെ വീ​ട്ടി​ൽ 159 പൂ​ച്ച​ക​ളെ​യും നാ​യ്ക്ക​ളെ​യും വ​ള​ർ​ത്തി. എ​ന്ന​ൽ മൃ​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ട​ത്ര ഭ​ക്ഷ​ണ​മോ വെ​ള്ള​മോ ന​ൽ​കാ​തെ​യാ​ണ് ഇ​വ​ർ അ​വ​യെ പ​രി​പാ​ലി​ച്ച​ത്. നി​ർ​ജ്ജ​ലീ​ക​ര​ണ​വും പോ​ഷ​കാ​ഹാ​ര​ക്കു​റ​വും അ​വ​യെ ത​ള​ർ​ത്തി. പൂ​ച്ച​ക​ളു​ടെ​യും പ​ട്ടി​ക​ളു​ടെ​യും ക​ര​ച്ചി​ലും ദൂ​ര്‍​ഗ​ന്ധ​വും അ​ഹ​സ്യ​മാ​യ​തി​നെ തു​ട​ര്‍​ന്ന് അ​യ​ല്‍​ക്കാ​ർ ദ​ന്പ​തി​ക​ൾ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി. 2023 ലാ​ണ് സം​ഭ​വം. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ന്നാ​ൽ കേ​സി​ന്‍റെ വി​ധി വ​ന്ന​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്.

ദ​ന്പ​തി​ക​ൾ​ക്ക് ഒ​രു വ​ര്‍​ഷം ത​ട​വും, കൂ​ടാ​തെ പി​ഴ​യാ​യി 1.35 കോ​ടി രൂ​പ കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്നും ഫ്ര​ഞ്ച് കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. മാ​ത്ര​മ​ല്ല, ഇ​വ​ര്‍​ക്ക് ഇ​നി മൃ​ഗ​ങ്ങ​ളെ വ​ള​ര്‍​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment