ലൈനടിച്ചാല്‍ ഫൈനടിക്കുമെങ്കില്‍ ഫൈനടച്ചു ലൈനടിക്കുമെന്ന് ഗായത്രി സുരേഷ് !പ്രോത്സാഹിപ്പിച്ച് ആരാധകര്‍; വീഡിയോ വൈറലാവുന്നു…

എവിടെയും ടിക് ടോക് തരംഗമാണ്. സാധാരണക്കാര്‍ മുതല്‍ സിനിമാതാരങ്ങള്‍ വരെ ടിക്‌ടോക്കില്‍ അരങ്ങുതകര്‍ക്കുകയാണ്. സിനിമാതാരങ്ങള്‍ ആയതുകൊണ്ടു മാത്രം ടിക് ടോകില്‍ വൈറല്‍ ആകാനൊക്കുകയില്ല. മികച്ച പ്രകടനം തന്നെ കാഴ്ച വെയ്ക്കണം. അത്തരത്തിലൊരു പ്രകടനവുമായി എത്തിയിരിക്കുകയാണു മലയാളികളുടെ പ്രിയതാരം ഗായത്രി സുരേഷ്.

അഭിനേത്രി മാനസ രാധാകൃഷ്ണനൊപ്പമായിരുന്നു ഗായത്രിയുടെ കിടിലന്‍ പ്രകടനം. ‘ലൈനടിച്ചാല്‍ ഫൈനടിക്കും ന്ന് അച്ഛന്‍ പറഞ്ഞു’ എന്ന ഗാനത്തിനായിരുന്നു ടിക് ടോക്. സാരിയാണ് ഇരുവരുടെയും വേഷം. ഏതാനും സെക്കന്റുകള്‍ മാത്രമുള്ള വിഡിയോ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. തൃശ്ശൂര്‍ സ്വദേശിനി ഗായത്രി 2014ലെ മിസ് കേരളയായിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമയിലെത്തിയത്.

Related posts