ത​ളി​പ്പ​റ​മ്പി​ൽ 15 കി​ലോ  ക​ഞ്ചാ​വു​മാ​യി രണ്ടു പേ​ർ അ​റ​സ്റ്റി​ൽ; ക്വിന്‍റൽ കണക്കിന് കഞ്ചാവ് ഇരുവരും കടത്തിയിട്ടുണ്ടെന്ന് പോലീസ്

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 15 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത​ര​ക്കാ​ണ് ര​ണ്ട് യു​വാ​ക്ക​ളെ ധ​ർ​മ്മ​ശാ​ല​യി​ൽ വെ​ച്ച് പി​ടി​കൂ​ടി​യ​ത്. ച​പ്പാ​ര​പ്പ​ട​വ് സ്വ​ദേ​ശി അ​ലി അ​ക്ബ​ർ (25), കു​റു​മാ​ത്തൂ​രി​ലെ ജാ​ഫ​ർ (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ഡി​വൈ​എ​സ്പി​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് ര​ഹ​സ്യ സ​ന്ദേ​ശം ല​ഭി​ച്ച​ത്. സൈ​ബ​ർ സെ​ല്ലി​ൽ​പെ​ട്ട സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ചാ​ണ് ധ​ർ​മ്മ​ശാ​ല​യി​ൽ വെ​ച്ച് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മാ​സ​ങ്ങ​ളാ​യി ഇ​രു​വ​രും ക്വി​ന്‍റ​ൽ ക​ണ​ക്കി​ന് ക​ഞ്ചാ​വ് ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​

ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ത്തും ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​ത് ഇ​വ​രാ​ണെ​ന്ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.​ഡി വൈ ​എ​സ് പി​യു​ടെ സ്ക്വാ​ഡ് മാ​സ​ങ്ങ​ളാ​യി ഇ​വ​രെ വ​ല​യി​ലാ​ക്കാ​ൻ ശ്ര​മി​ച്ച​വ​രി​ക​യാ​യി​രു​ന്നു. ഒ​രു ത​വ​ണ കൊ​ണ്ടു​വ​ന്ന വ​ഴി​യെ വീ​ണ്ടും ക​ഞ്ചാ​വ് കൊ​ണ്ടു​വ​രാ​തി​രു​ന്ന​താ​ണ് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​വ​രെ ഇ​ന്ന് വ​ട​ക​ര ന​ർ​ക്കോ​ട്ടി​ക് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts