വഴിയില്‍ വീണുകിടക്കുന്ന കള്ളു കുടിയന്മാരെ പൊക്കാന്‍ ആരുമുണ്ടാവില്ല ! പക്ഷെ സാമ്പത്തിക വ്യവസ്ഥയെ പൊക്കാന്‍ കള്ളു കുടിയന്മാരേയുള്ളൂ; ടിക് ടോക് വീഡിയോയുമായി നടി

കോവിഡ് വ്യാപിച്ചതിനെത്തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തന്നെ തകിടം മറിച്ചിരിക്കുകയാണ്. ഇനി രക്ഷകരായി കള്ളു കുടിയന്മാര്‍ തന്നെ എത്തണമെന്ന വൈറല്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി ജെന്നിഫര്‍ ആന്റണി. നടിയുടെ ഈ ടിക് ടോക്ക് വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മദ്യപന്‍മാര്‍ റോഡില്‍ വീണു കിടന്നാല്‍ അവരെ ആരും തിരിഞ്ഞുനോക്കാറില്ലെന്നാണ് നടി പറഞ്ഞു തുടങ്ങുന്നത്. ‘അതേ, കള്ളുകുടിയന്‍മാര്‍ റോഡില്‍ വീണുകിടക്കുന്നത് കണ്ടാല്‍ ഒരാളുമുണ്ടാവില്ല, അവരെ വന്നൊന്ന് പൊക്കാന്‍. പക്ഷേ ഇപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ വീണു കിടക്കുമ്പോള്‍ കള്ളു കുടിയന്‍മാരേ ഉള്ളൂ അതിനെ ഒന്ന് പൊക്കാന്‍’ എന്നാണ് ജെന്നിഫര്‍ പറയുന്നത്. നിമിഷ നേരം കൊണ്ടാണ് വീഡിയോ ടിക് ടോക്കില്‍ വൈറലായത്. നടി തന്റെ ഇന്‍സ്റ്റഗ്രാം പേജിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ കള്ളുകുടിയന്മാരെ പുകഴ്ത്തുന്നുവെന്നാരോപിച്ച് ചിലര്‍ വീഡിയോയ്‌ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.

Read More

ഭായ്, സാനിയ മിര്‍സയുടെ ട്രൗസറല്ല…സാനിറ്റൈസര്‍…സാനിറ്റൈസര്‍ ! മലയാളികള്‍ ചെയ്ത ടിക് ടോക് വീഡിയോ പങ്കുവച്ച് സാനിയ മിര്‍സ…

ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച ഒരു ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ മലയാളികളെല്ലാം ഏറ്റെടുത്തിരിക്കുന്നത്. കാരണം എന്താണെന്നല്ലേ… ഈ വീഡിയോ മലയാളികള്‍ ചെയ്തതാണ്. കോഴിക്കോട് സ്വദേശികളായ എം.കെ. ബിനീഷും സഹോദരന്‍ ജോബിനുമാണ് ഈ വിഡിയോയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം സാനിയ മിര്‍സയും ഈ കൊറോണക്കാലത്തെ ‘സൂപ്പര്‍താര’മായ സാനിറ്റൈസറുമുണ്ട്. കൊറോണ വൈറസ് വ്യാപനത്തിനിടെ അനുദിന ജീവിതത്തിന്റെ ഭാഗമായി മാറിയെങ്കിലും സാനിറ്റൈസര്‍ എന്ന് പറയുന്നതില്‍ സാധാരണ മലയാളി നേരിടുന്ന ബുദ്ധിമുട്ടുകളാണ് ഈ വിഡിയോയുടെ കാതല്‍. കടയില്‍ സാധനം വാങ്ങാനെത്തുന്ന ഒരാള്‍ സാനിറ്റൈസര്‍ എന്നതിനു പകരം ‘സാനിയ മിര്‍സയുടെ ട്രൗസര്‍’ എന്ന് എഴുതിക്കൊണ്ടുവന്നതും കടക്കാരന്‍ അതു തിരുത്തുന്നതുമാണ് വിഡിയോ. കുറച്ചു ദിവസം മുമ്പാണ് ഇവര്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ കണ്ട അനില്‍ തോമസ് എന്നയാള്‍ ഇതെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും…

Read More

‘എന്റെ ഈശ്വരാ ഞാന്‍ ഒരാള്‍ക്ക് 50 രൂപ കൊടുത്തത് ഇത്ര വലിയ പ്രശ്നമാക്കണോ ? കഷ്ടപ്പെട്ടുണ്ടാക്കിയ 50 രൂപ നല്‍കി ഒരാളുടെ കണ്ണീരൊപ്പുന്നത് അത്ര വലിയ തെറ്റാണോ എന്ന് താരാ കല്യാണ്‍…

നര്‍ത്തകി,നടി എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചയാണ് താരാ കല്യാണ്‍. ഇപ്പോള്‍ ടിക് ടോക്കില്‍ മകള്‍ സൗഭാഗ്യയ്‌ക്കൊപ്പം താര അരങ്ങു തകര്‍ക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം താരാ കല്യാണ്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയെ നിരവധി ആളുകള്‍ വിമര്‍ശിച്ചിരുന്നു. ഒരു പ്രായമേറിയ സ്ത്രീക്ക് 50 രൂപ നല്‍കിയ ശേഷം ആ വിഡിയോ ടിക് ടോകിലിട്ടതിനാണ് താരാ കല്യാണിനെതിരെ ഒരു വിഭാഗത്തിന്റെ വിമര്‍ശനം. എന്നാല്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി താര രംഗത്തെത്തിയിരിക്കുകയാണ്. സുഭാഷിണിയമ്മ എന്ന സ്ത്രീക്ക് മരുന്നു വാങ്ങാനായാണു പണം നല്‍കിയത്. കഷ്ടപ്പെട്ടാണ് ഓരോ രൂപയും ഉണ്ടാക്കുന്നത്. അതിനാല്‍ ആ 50 രൂപ വലിയ കാര്യമാണെന്നും താര പറഞ്ഞു. 50 രൂപ കൊടുത്ത് ടിക് ടോക്ക് ചെയ്യുന്നത് പ്രഹസനമാണെന്നായിരുന്നു വിമര്‍ശനങ്ങള്‍. ‘എന്റെ ഈശ്വരാ ഞാന്‍ ഒരാള്‍ക്ക് 50 രൂപ കൊടുത്തത് ഇത്ര വലിയ പ്രശ്നമാക്കണോ ? ഞാന്‍ വിഡിയോ എന്തിന്…

Read More

ഇതാ എത്തിപ്പോയി പുതിയ നന്മമരം ! വൃദ്ധയ്ക്ക് മരുന്നുവാങ്ങാന്‍ 50 രൂപ നല്‍കിയ ശേഷം ടിക് ടോക്കില്‍ വീഡിയോയിട്ടു; നടി താരാ കല്യാണിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

നടി, നര്‍ത്തകി എന്ന നിലകളില്‍ മലയാളികളുടെ ഇടയില്‍ ശ്രദ്ധേയയാണ് താരാ കല്യാണ്‍. നിരവധി മലയാള സീരിയലുകളിലും സിനിമകളിലും താരം ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലയായി മാറുന്നത് താരത്തിന്റെ ഒരു ടിക്ക് ടോക്ക് വീഡിയായോണ്. ഒരു പ്രായമേറിയ സ്ത്രീക്ക് മരുന്നുവാങ്ങാന്‍ 50 രൂപ നല്‍കിയ ശേഷം ആ വീഡിയോ ടിക് ടോക്കിലിട്ടാണ് താര വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയത്. ഹലോ ഫ്രണ്ട്‌സ് ഞാന്‍ ഇവിടെ എല്‍ എം എസ് കോമ്പൗണ്ടിലാണ്. സുഭാഷിണി അമ്മയാണ് കൂടെ ഉള്ളതെന്നും, മരുന്ന് വാങ്ങണം എന്ന് പറഞ്ഞു. ഒരു ചെറിയ സഹായം. ദൈവത്തിന് നന്ദി. അമ്മയ്ക്ക് ഒരുപാട് പൈസ വേണം ആരെങ്കിലും സഹായിക്കണം എന്നാണ് വീഡിയോയിലൂടെ താര കല്യാണ്‍ പറയുന്നത്. അതേ സമയം ടിക് ടോക്കില്‍ വീഡിയോ എത്തിയതിനു തൊട്ടുപിന്നാലെ താരയ്‌ക്കെതിരേ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ‘പുതിയ നന്മമരം’, ‘എന്ത് പ്രഹസന്നമാണ്’……

Read More

ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു ! ടിക് ടോകിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായ വീട്ടമ്മയെ ഭര്‍ത്താവ് ഉപേക്ഷിച്ചു ! കാമുകനും തഴഞ്ഞതോടെ വീട്ടമ്മ അനാഥാലയത്തില്‍

ടിക് ടോക് വീഡിയോയിലൂടെ നിരവധി ആളുകളുടെ ഇഷ്ടതാരമായ വീട്ടമ്മ ഒടുവില്‍ ആരോരുമില്ലാതെ അനാഥാലയത്തില്‍.ആരാധകരെ സമ്മാനിച്ച ടിക് ടോക്ക് തന്നെയാണ് വില്ലനായത്. ടിക് ടോക്ക് വീഡിയോകള്‍ വൈറലായതോടെ കടുത്ത ആരാധകനെന്ന് പറഞ്ഞ് വീട്ടമ്മയുമായി ഒരു യുവാവ് സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഇത് പ്രണയമായി മാറിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വീട്ടമ്മയും യുവാവും ചേര്‍ന്നുള്ള സെല്‍ഫി ഇവര്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. സെല്‍ഫിക്ക് ഒപ്പം പ്രണയത്തില്‍ ചാലിച്ച അടിക്കുറിപ്പോടെ സൂക്ഷിച്ച ചിത്രം വീട്ടമ്മയുടെ ഭര്‍ത്താവ് കണ്ടതോടെയാണ് വീട്ടില്‍ പ്രശ്നം ആരംഭിച്ചത്. തുടര്‍ന്ന് ഭര്‍ത്താവ് ഇവരെ ഉപേക്ഷിക്കുകയായിരുന്നു. അഭയം തേടി സ്വന്തം മാതാപിതാക്കളെ സമീപിച്ചെങ്കിലും അവരും കൈയ്യൊഴിഞ്ഞു. പിന്നീട് കാമുകന്റെ അടുത്തെത്തിയെങ്കിലും അയാളും ഇവരെ തഴഞ്ഞു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിനെയും മാതാപിതാക്കളെയും കാമുകനെയും വിളിച്ചുവരുത്തി പോലീസ് സംസാരിച്ചെങ്കിലും വീട്ടമ്മയെ സ്വീകരിക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ പോലീസ് തന്നെ വീട്ടമ്മയെ അനാഥാലയത്തിലെത്തിക്കുകയായിരുന്നു.

Read More

ടിക് ടോക് താരത്തിന് ടിക്കറ്റ് നല്‍കി ബിജെപി ! സ്ഥാനാര്‍ഥി പ്രഖ്യാപനം എത്തിയതോടെ താരത്തിന്റെ ഫോളോവേഴ്‌സ് ഇരട്ടിയായി…

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക് ടോക് സൂപ്പര്‍താരത്തിന് ടിക്കറ്റ് നല്‍കി ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രം. താരത്തിന്റെ പ്രശസ്തിയും ഫോളോവേഴ്സും കണ്ട് ബിജെപി സ്ഥാനാര്‍ത്ഥിത്വം നല്‍കിയിരിക്കുന്നത്. ടിക് ടോക് താരമായ സോനാലി ഫോഗാട്ടാണ് അദാംപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്. ബിഷ്‌ണോയി വിഭാഗത്തിന് സ്വാധീനമുള്ള മേഖലയാണിത്. ഇതും കൂടെ കണക്കിലെടുത്താണ് ബിജെപിയുടെ തീരുമാനം. ടിക് ടോക്കില്‍ 1,21,500 ഫോളോവേഴ്‌സാണ് സൊനാലിയ്ക്കുള്ളത്. രണ്ട് വര്‍ഷം മുമ്പ് ബിജെപിയില്‍ ചേര്‍ന്ന സൊനാലി പെട്ടെന്നു തന്നെ ബിജെപി വനിതാ സെല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായതാണ് ബിജെപിയെ ആകര്‍ഷിച്ചത്. അതേസമയം, ബിജെപി ഇവരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ടിക് ടോക് ഫോളോവര്‍മാരുടെ എണ്ണം ഇരട്ടിയായെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌നോയിക്കെതിരെയാണ് സോനാലി അദാംപൂരില്‍ മത്സരിക്കുക. ഒക്ടോബര്‍ 21 നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Read More

ടിക് ടോക്ക് തലയ്ക്കു പിടിച്ചതോടെ താലിമാല അടക്കം 25 പവന്‍ വിറ്റ് അടിച്ചുപൊളിച്ചു 19കാരി; ഭര്‍ത്താവ് അയച്ച പണം തീര്‍ന്നതോടെ സഹോദരിയുടെ 25 പവന്‍ അടിച്ചെടുത്ത് ടിക് ടോക്ക് പെണ്‍സുഹൃത്തിനൊപ്പം യുവതി മുങ്ങി

വിവാഹിതയായ യുവതി ടിക് ടോക്കിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തിനൊപ്പം ഒളിച്ചോടി. 25 പവന്‍ സ്വര്‍ണവുമായാണ് തന്റെ ടിക് ടോക്ക് പാര്‍ട്ട്ണറിനൊപ്പം യുവതി മുങ്ങിയത്. കഴിഞ്ഞ ദിവസം ശിവഗംഗ ദേവക്കോട്ടയിലാണ് സംഭവം നടന്നത്. സിങ്കപ്പൂരില്‍ ജോലി ചെയ്ത് വരികയായിരുന്ന ആരോഗ്യ ലിയോയുടെ ഭാര്യ വിനീത(19)യാണ് കൂട്ടുകാരിയും തിരുപ്പൂര്‍ സ്വദേശിനിയുമായ അഭിയുടെ കൂടെ കടന്നുകളഞ്ഞത്. മാതാപിതാക്കള്‍ തിരുവേകമ്പത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഗതി പുറം ലോകമറിഞ്ഞത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ലിയോയും വിനീതയും വിവാഹിതരായത്. രണ്ട് മാസത്തിനുള്ളില്‍ സിങ്കപ്പൂരില്‍ ജോലി ശരിയായതോടെ ലിയോ അവിടേക്ക് പോകുകയായിരുന്നു. ഇതോടെ വീട്ടില്‍ തനിച്ചായ വിനീത സമയം പോകാനായി ടിക്ക് ടോക്ക് വീഡിയോകള്‍ ചെയ്ത് തുടങ്ങി. പിന്നീട് ഇതിന് അടിമയായി മാറുകയായിരുന്നു. അങ്ങനെയാണ് അഭിയെ പരിചയപ്പെടുന്നത്. ഇതേത്തുടര്‍ന്ന് അഭി വിനീതയുടെ വീട്ടില്‍ നിത്യസന്ദര്‍ശകയായി. ലിയോ വിദേശത്ത് നിന്നും അയച്ച പണവും വിനീതയുടെ 20 പവന്‍ സ്വര്‍ണവും…

Read More

പോലീസ് സ്‌റ്റേഷനില്‍ വച്ച് പകര്‍ത്തിയ ടിക് ടോക് വീഡിയോ വൈറലായി ! പോലീസുകാരിയ്ക്ക് കിട്ടിയത് നല്ല എട്ടിന്റെ പണി; വീഡിയോ കാണാം…

ജോലി സ്ഥലത്തു വച്ച് ടിക് ടോക് വീഡിയോ പകര്‍ത്തുന്നവര്‍ക്കുള്ള പണി തുടരുന്നു. പൊലീസ് സ്റ്റേഷനില്‍ വച്ച് ഡാന്‍സ് ചെയ്യുന്ന ടിക് ടോക് വീഡിയോ പ്രചരിപ്പിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു. ബോളിവുഡ് ഗാനത്തിന് ചുവടുവയ്ക്കുന്ന പൊലീസുകാരിയുടെ വീഡിയോ വൈറലായി മാറിയിരുന്നു.ലോക്രക്ഷക് ദള്‍ റിക്രൂട്ട് ആയ അര്‍പിത ചൗധരി എന്ന പൊലീസുകാരിക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്. മെഹ്‌സാന ജില്ലയിലെ ലംഗ്‌നജ് പൊലീസ് സ്റ്റേഷനില് വച്ചാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. യൂണിഫോം ഇടാതെ ലോക്കപ്പിന് മുമ്പില്‍ നിന്നു കൊണ്ടാണ് വീഡിയോ പകര്‍ത്തിയത്. ‘അര്‍പിത ചൗധരി ചട്ടലംഘനമാണ് നടത്തിയത്. ഡ്യൂട്ടിയിലിരിക്കെ യൂണിഫോം ധരിച്ചില്ല എന്നതാണ് ആദ്യത്തെ കുറ്റം. പൊലീസ് സ്റ്റേഷന് അകത്ത് വച്ച് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചതാണ് രണ്ടാമത്തെ കുറ്റം. പൊലീസുകാര്‍ അച്ചടക്കം പാലിക്കേണ്ടവരാണ്. അതവര്‍ ചെയ്യാത്തത് കൊണ്ടാണ് സസ്‌പെന്‍ഡ് ചെയ്തത്,’ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മഞ്ജിത വന്‍സാര വ്യക്തമാക്കി. ജൂലൈ…

Read More

ജോലിയ്ക്കിടെ ടിക്‌ടോക്ക് കളിക്കുന്നവര്‍ ജാഗ്രതൈ ! ടിക്‌ടോക്കില്‍ അഭിനയിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പണികിട്ടി ! വീഡിയോ വൈറലായതിനു പിന്നാലെ ജില്ലാ കളക്ടറുടെ വക സ്ഥലംമാറ്റം

പണി പാലുംവെള്ളത്തില്‍ കിട്ടുക എന്നു പറഞ്ഞാല്‍ ഇതാണ്. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ടിക് ടോക് തരംഗമാണ്. ജോലിയ്ക്കിടെ ടിക് ടോക് ചെയ്യുന്നതും പലരുടെയും വീക്ക്‌നെസ്സായി മാറിക്കൊണ്ടിക്കുകയാണ്. ജോലി സമയത്ത് ടിക് ടോക്കില്‍ കളിക്കുന്നവര്‍ക്ക് ഇടയ്ക്കിടെ നല്ല എമണ്ടന്‍ പണിയും കിട്ടുന്നുണ്ട്. ഓഫീസ് ജോലിക്കിടെ ടിക് ടോക് ആപ്പില്‍ അഭിനയിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീഡിയോ വൈറലായതിനു പിന്നാലെ അഭിനന്ദനത്തിനു പകരം കിട്ടിയതാവട്ടെ സ്ഥലംമാറ്റവും.തെലങ്കാനയിലാണ് സംഭവം. തെലങ്കാനയിലെ ഖമ്മം മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ ജീവനക്കാരാണ് ജോലിക്കിടയില്‍ ടിക് ടോക്കില്‍ അഭിനയിച്ച് പണി വാങ്ങിച്ചത്.സിനിമ പാട്ടുകള്‍ക്കും ഡയലോഗുകള്‍ക്കും അനുസരിച്ചായിരുന്നു അഭിനയം. വീഡിയോകളില്‍ പലതും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതിന് പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് ടിക് ടോക്കില്‍ കളിച്ചിരിക്കുകയാണെന്ന വാര്‍ത്തകളും പുറത്തു വന്നു. ഇതേ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് സ്ഥലംമാറ്റ നടപടിക്ക് പുറമെ ഇവരുടെ വേതനം വെട്ടിക്കുറക്കാനും ഉത്തരവിട്ടു. ഇവര്‍ക്കെതിരെയും…

Read More

ടിക് ടോക്ക് ചിത്രീകരണത്തിനിടെ 20കാരിക്ക് ദാരുണാന്ത്യം ! സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത് മറ്റൊന്ന്…

ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ 20 വയസുകാരിക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ കോളാര്‍ ജില്ലയിലാണ് സംഭവം. ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളക്കെട്ട് നിറഞ്ഞ പാടത്ത് വീണ് മാല എന്ന പെണ്‍കുട്ടിയാണ് മരണമടഞ്ഞത്. ബിഎ പൂര്‍ത്തിയാക്കിയ മാല ജോലിക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവവുണ്ടാതത്. പോലീസും ഫയര്‍ഫോഴ്സും എത്തിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. അതേമസയം വീഡിയോ ചിത്രീകരിച്ചുകൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. ആളില്ലാത്ത പാടശേഖരത്തിന് ചുറ്റുവേലി കെട്ടിയിരുന്നില്ല. ഇതാണ് പെണ്‍കുട്ടി വെള്ളക്കെട്ടില്‍ വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം തന്റെ മകള്‍ പശുവിനുള്ള പുല്ല് ചെത്താന്‍ പാടത്ത് പോയതാണെന്നും കാല് തെന്നി വെള്ളക്കെട്ടില്‍ വീണതാകാമെന്നും മാലയുടെ പിതാവ് നാരായണപ്പ പോലീസിന് നല്‍കിയ പരാതിയില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മാല പഠനത്തില്‍ മിടുക്കയായിരുന്നെന്നും സ്‌കോളര്‍ഷിപ്പോട് കൂടി പഠിച്ചിരുന്ന സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനിയായിരുന്നുവെന്നും മാല പഠിച്ചിരുന്ന കോളാറിലെ ഗവണ്‍മെന്റ് വിമന്‍സ് കോളജിലെ അധ്യാപകര്‍ പറഞ്ഞു.

Read More