എന്താ നിന്റെ വിഷമം…എന്റെ പേര് ബാലകൃഷ്ണന്‍…അതാ നിന്റെ വിഷമം…തകര്‍പ്പന്‍ ടിക് ടോക്കുമായി സായ് കുമാറും അരുന്ധതിയും; ഇത് കിടുക്കിയെന്ന് ആരാധകര്‍…

മലയാളികളുടെ മനസ്സില്‍ ചിരിയുടെ നിത്യവസന്തം തീര്‍ത്ത സിനിമയാണ് റാംജിറാവു സ്പീക്കിംഗ്. 1989 ലായിരുന്നു ചിത്രത്തിന്റെ റിലീസ്. 20 വര്‍ഷങ്ങളായിട്ടും ഈ സിനിമ മലയാളികളെ ഇന്നും ചിരിപ്പിച്ചുകൊണ്ടിരിക്കുന്നു.”എന്താ നിന്റെ വെഷമം… എന്റെ പേര് ബാലകൃഷ്ണന്‍… അതാ നിന്റെ വെഷമം…” ഇന്നസെന്റും സായ്കുമാറും റാംജിറാവുവില്‍ തകര്‍ത്ത് അഭിനയിച്ച ഈ രംഗം എത്ര കണ്ടാലും മതിവരില്ലെന്ന് ആളുകള്‍ ഒരേ സ്വരത്തില്‍ പറയുമ്പോള്‍ ഈ രംഗത്തിനു ടിക് ടോക്കുമായി എത്തിയിരിക്കുകയാണ് സായ്കുമാറും ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയും.

സായ്കുമാര്‍ ബാലകൃഷ്ണനായപ്പോള്‍ ഇന്നസെന്റായി അരുന്ധതി തകര്‍ത്തു. എന്റെ ബാലകൃഷ്ണനോടൊപ്പം എന്നാണു വിഡിയോയ്‌ക്കൊപ്പം കുറിച്ചത്. അരുന്ധതിയുടെ ചില വീഡിയോകളില്‍ സായ്കുമാര്‍ മുന്‍പും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ആദ്യമായാണു ഡയലോഗുകളുമായി താരം എത്തുന്നത്. മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. ആ സിനിമ ഒരിക്കലും മറക്കാനാവില്ലെന്നും ഇന്നു കണ്ടാലും ചിരിവരുമെന്നും ആരാധകര്‍ പറയുന്നു.

സായ്കുമാറിനോടുള്ള സ്‌നേഹം അറിയിക്കുന്നതിനൊപ്പം വില്ലന്‍ വേഷത്തില്‍ ഒരു ഗംഭീര തിരിച്ചുവരവു പ്രതീക്ഷിക്കുന്നതായും ആരാധകര്‍ വ്യക്തമാക്കുന്നു.നേരത്തെ അമ്മ ബിന്ദു പണിക്കരോടൊപ്പം തിളക്കം സിനിമയിലെ ഒരു രംഗത്തിനു ടിക് ടോക് ചെയ്ത് അരുന്ധതി കയ്യടി നേടിയിരുന്നു. താന്‍ അവതരിപ്പിച്ച വനജയായി ബിന്ദു പണിക്കരെത്തിയപ്പോള്‍ സലിം കുമാറായി അരുന്ധതി മികച്ച പ്രകടനം നടത്തി. അടുത്ത താരമാണ് അരുന്ധതിയെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്.

Related posts