ഗംഗാനദിയിലൂടെ പ്രിയങ്കയുടെ സഞ്ചാരം; പരിഹസിച്ച് ബിജെപി;  ഭയപ്പാടെന്ന് കോൺഗ്രസ്

നിയാസ് മുസ്തഫ
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ചാ​ൽ പ്രി​യ​ങ്ക ഗാ​ന്ധി ഗം​ഗാ​ന​ദി​യി​ലൂ​ടെ 110കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കും. ഗം​ഗാ​തീ​ര​ത്ത് താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ നീ​റു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​ടു​ത്ത​റി​യാ​നും കോ​ണ്‍​ഗ്ര​സി​നു വേ​ണ്ടി വോ​ട്ടു​തേ​ടി​യു​മാ​ണ് പ്രി​യ​ങ്ക ജ​ല​യാത്രയ്ക്ക് ഒരുങ്ങുന്നത്. ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​വാ​ദ​ത്തി​നാ​യി സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് പ്രി​യ​ങ്ക ഇ​പ്പോ​ൾ.

ഗം​ഗാ ശു​ചീ​ക​ര​ണം ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്രി​യ​ങ്ക മൂ​ന്നു ദി​വ​സ​ത്തെ ഗം​ഗാ​യാ​ത്ര പ്ലാ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ മ​ണ്ഡ​ല​മാ​യ വാ​രാ​ണ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്രി​യ​ങ്ക എ​ത്തു​ന്നു​ണ്ട്. പ്ര​യാ​ഗ്‌‌രാ​ജി​ൽനി​ന്ന് വാ​രാ​ണ​സി​യി​ലേ​ക്കാ​ണ് പ്രി​യ​ങ്ക​യു​ടെ ജ​ല​യാ​ത്ര. മാ​ർ​ച്ച് 18ന് ​പ്ര​യാ​ഗ്‌‌രാ​ജി​ൽ നി​ന്ന് ആ​രം​ഭി​ച്ച് 20ന് ​വാ​രാ​ണ​സി​യി​ൽ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ജ​ല​യാ​ത്ര ന​ട​ത്തു​ക. മാ​ർ​ച്ച് 21നാ​ണ് ഹോ​ളി.

ജ​ല​യാ​ത്ര​യോ​ടൊ​പ്പം ഗംഗാതീരത്തെ പ്രമു ഖ ക്ഷേ​ത്ര​ങ്ങ​ളി​ലും പ്രി​യ​ങ്ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തും. ഗം​ഗാ​തീ​ര​ത്ത് സി​ർ​സ, സീ​താ​മ​ണി, മി​ർ​സാ​പൂ​ർ തു​ട​ങ്ങി​യ പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലെ പൊ​തു​യോ​ഗ​ങ്ങ​ളി​ലും സം​ബ​ന്ധി​ക്കും. ഇ​തോ​ടൊ​പ്പം വി​വി​ധ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രെ​യും സ​ന്ദ​ർ​ശി​ക്കും.പ്രി​യ​ങ്ക​യു​ടെ ഒൗ​ദ്യോ​ഗി​ക തെ​ര​ഞ്ഞെ​ടു​പ്പ് പ്രചാരണത്തിന് ജലയാത്രയോടെ തുടക്കം കു റിക്കുമെന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ജേ​ഷ് മി​ശ്ര പ​റ​ഞ്ഞു.

അ​തേ​സ​മ​യം പ്രി​യ​ങ്ക​യു​ടെ യാ​ത്ര​യെ ബി​ജെ​പി പ​രി​ഹ​സി​ച്ച് രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. ജലയാത്ര യ്ക്കായി ഹോളി അവധിക്കാലം പ്രിയങ്ക തെര ഞ്ഞെടുത്തിരിക്കുന്നു. ബിജെപി സർക്കാർ ഗംഗാനദി ശുചീകരിച്ച് പുനരുജ്ജീവിപ്പിച്ചതു കൊണ്ടാണ് പ്രിയങ്കയ്ക്ക് ഗംഗാനദിയിലൂടെ യാത്ര നടത്താനാകുന്നതെന്നും ബിജെപി വ ക്താവ് രാകേഷ് ത്രിപാഡി പറഞ്ഞു. എന്നാൽ പ്രിയങ്കയുടെ യാത്ര വരുന്നുവെന്ന് അറിഞ്ഞ പ്പോൾ മുതൽ ബിജെപിക്ക് ഭയപ്പാടാണെന്ന് കോൺഗ്രസും പ്രതികരിച്ചു.

അതേസമയം, വാ​ര​ാണ​സി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ മ​ത്സ​രി​ക്കു​മെ​ന്ന് ഭീം ​ആ​ർ​മി ത​ല​വ​ൻ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ് വ്യക്തമാക്കിയത് യുപി രാഷ്‌‌ട്രീയത്തിൽ പുതിയ വഴിത്തിരിവാ കും. എഐസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ആസാദിന്‍റെ പ്രതികരണം. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ആ​രോ​പി​ച്ച് അ​റ​സ്റ്റി​ലാ​യ ച​ന്ദ്ര​ശേ​ഖ​ർ നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ എ​ല്ലാ വ​ഴി​യും തേ​ടാ​നാ​ണ് ഭീം ​ആ​ർ​മി ത​ല​വ​ൻ ച​ന്ദ്ര ശേ​ഖ​ർ ആ​സാ​ദി​ന്‍റെ തീ​രു​മാ​നം. കോ​ണ്‍​ഗ്ര​സ് ഭീം ​ആ​ർ​മി​യു​മാ​യി അ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്നാ​ണ് വി​വ​രം. ഇതുവഴി ദ​ളിത് വി​ഭാ​ഗ​ത്തെ അ​ടു​പ്പി​ക്കാനാണ് കോൺഗ്രസ് ലക്ഷ്യം. 30 ശ​ത​മാ​നം ദ​ളിത് വി​ഭാ​ഗ​ക്കാ​രു​ള്ള യുപിയിൽ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഭീം ​ആ​ർ​മി​ക്ക് ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ണ്ട്.

വാരാണസിയിൽ ചന്ദ്രശേഖർ ആസാദ് മത്സരിച്ചാൽ കോൺഗ്രസ് പിന്തുണയ്ക്കാനും സാധ്യതയുണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന​തി​നു പി​ന്നാ​ലെ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഹാ​റ​ൻ​പൂ​രി​ലെ ദ​യൂ​ബ​ന്ദി​ൽ വാ​ഹ​ന​റാ​ലി ന​ട​ത്തി​യി​രു​ന്നു. ഇ​ത് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ നേ​രി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

ആ​സാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭീം ​ആ​ർ​മി പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ലാ​പു​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചു, പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സു​മെ​ടു​ത്തു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ആ​സാ​ദി​ന് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി. തു​ട​ർ​ന്ന് മീ​റ​റ്റി​ലെ ആ​ശു​പ​ത്രി​യി​ൽ ആ​സാ​ദി​നെ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി ആ​സാ​ദി​നെ സ​ന്ദ​ർ​ശി​ച്ച​ത്. ഇ​ത് വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​യാ​കു​ക​യും ചെ​യ്തി​രു​ന്നു. പ്രിയങ്ക യുടെ അപ്രതീക്ഷിത സന്ദർശനം ബിജെപിയേ യും പ്രതിപക്ഷത്തേയും ഞെട്ടിച്ചിരുന്നു.

Related posts