എന്തുകൊണ്ട് ജാക്കിനെ മരണത്തിലേക്ക് തള്ളിവിട്ടു ! അനശ്വര പ്രണയചിത്രം ടൈറ്റാനിക്കിന്റെ വേദന തുളുമ്പുന്ന ക്ലൈമാക്‌സിനെക്കുറിച്ച് സംവിധായകന്‍ ജയിംസ് കാമറൂണ്‍ പറയുന്നതിങ്ങനെ…

അനശ്വര പ്രണയചിത്രം ടൈറ്റാനിക് കണ്ടിട്ടുള്ള പ്രക്ഷേകരുടെ മനസുകളില്‍ മുറിവേല്‍പ്പിക്കുന്നതായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്‌സ്. ജാക്കിനെ മരണത്തിലേക്ക് തള്ളിവിടാന്‍ ഉള്ള കാരണം വ്യക്തമാക്കി ഇപ്പോള്‍ സംവിധായന്‍ ജയിംസ് കാമറൂണ്‍ രംഗത്തെത്തിയിരിക്കുകയാണ്.

ജാക്കിനെ ‘ മരിപ്പിക്കാനുള്ള’ കാരണമായി കാമറൂണ്‍ പറയുന്നത് ഇങ്ങനെ…എന്ത് കൊണ്ട് ജാക്ക് മരിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്. തിരക്കഥയുടെ 147ാ-ാം പേജിലാണ് ജാക്ക് മരിക്കുന്ന രംഗം എഴുതിച്ചേര്‍ത്തിരിക്കുന്നത്.

മാത്രമല്ല, തങ്ങളുടെ സൃഷ്ടിയില്‍ എന്തുവേണമെന്ന് സംവിധായകനാണ് തീരുമാനിക്കുന്നത്. 20 വര്‍ഷത്തിനു ശേഷവും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത് മണ്ടത്തരമാണ്. അതേസമയം, സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക് ജാക്കിനോട് എന്തെങ്കിലും തോന്നണമെങ്കില്‍ അത് ആ ക്ലൈമാക്‌സുകൊണ്ടാണ്. ജാക്ക് മരിക്കാതിരുന്നാല്‍ ചിത്രത്തിന്റെ അവസാനം അര്‍ത്ഥമില്ലാതാകുമായിരുന്നെന്നും കാമറൂണ്‍ വ്യക്തമാക്കി.

ജയിംസ് കാമറൂണ്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ടൈറ്റാനിക് 1997ലാണ് പുറത്തിറങ്ങിയത്. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ക്ക് പ്രണയാനുഭവം പകര്‍ന്നാണ് ചിത്രം സ്ക്രീനില്‍ നിറഞ്ഞോടിയത്.

ജാക്കിന്റെയും റോസിന്റെയും പ്രണയം പ്രേക്ഷകര്‍ നെഞ്ചേറ്റി. തണുത്ത് മരവിച്ച് ശരീരത്തില്‍ നിന്ന് ജീവന്‍ വേര്‍പെടുമ്പോഴും റോസിനെ അഗാധമായി സ്‌നേഹിച്ച ജാക്ക് സിനിമയുള്ളിടത്തോളം കാലം പ്രേക്ഷകരുടെ മനസില്‍ ഒരു വിങ്ങലായി അവശേഷിക്കും.

അത്തവണത്തെ ഓസ്കറില്‍ 11 എണ്ണമാണ് ടൈറ്റാനിക് വാരിക്കൂട്ടിയത്. ജയിംസ് ഹോര്‍ണര്‍ ഈണമിട്ട’മൈ ഹാര്‍ട്ട് വില്‍ ഗോ ഓണ്‍’ എന്ന ഗാനം സെലീന്‍ ഡിയോണിന്റെ ശബ്ദമാധുര്യത്തില്‍ ഒഴുകിയിറങ്ങിയത് പ്രേക്ഷകരുടെ ഹൃദയത്തിലേക്കായിരുന്നു.

Related posts