‘പ്ര​താ​പേ​ട്ടാ, ആ ​സ്ഥാ​നാ​ർ​ഥി ഞാ​ന​ല്ലേ…’ ടി.​എ​ൻ. പ്ര​താ​പ​ൻ എംപി​യു​ടെ മ​ന​സി​ലെ എം​പി സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന​റി​യാ​ൻ ആ​കാം​ക്ഷ​യോ​ടെ കോ​ൺ​ഗ്ര​സു​കാ​ര്

തൃ​ശൂ​ർ: തൃ​ശൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ എം​പി സ്ഥാ​നാ​ർ​ഥി​യാ​യി വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​പ്പി​ക്കാ​ൻ ത​ന്‍റെ മ​ന​സി​ൽ ഒ​രാ​ളു​ടെ പേ​രു​ണ്ടെ​ന്ന ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി​യു​ടെ വാ​ക്കു​ക​ളെച്ചൊ​ല്ലി തൃ​ശൂ​രി​ൽ കോ​ൺ​ഗ്ര​സു​കാ​ർ​ക്കി​ട​യി​ൽ സ​ജീ​വ ച​ർ​ച്ച.

ആ​രാ​ണ് പ്ര​താ​പ​ന്‍റെ മ​ന​സി​ലെ വി​ജ​യപ്രതീക്ഷയു​ള്ള സ്ഥാ​നാ​ർ​ഥി എ​ന്ന ച​ർ​ച്ച​യാ​ണ് കോ​ൺ​ഗ്ര​സു​കാ​ർ​ക്കി​ട​യി​ൽ ചൂ​ടു​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​നി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ ടി.​എ​ൻ. പ്ര​താ​പ​ൻ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് തൃ​ശൂ​രി​ൽ ന​ല്ല പ​ക​ര​ക്കാ​ര​ന്‍റെ പേ​ര് ത​ന്‍റെ മ​ന​സി​ലു​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ അ​ത് ആ​രു​ടെ പേ​രാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്താ​ൻ നി​ല​വി​ലെ തൃ​ശൂ​ർ ലോ​ക്സ​ഭാ എം​പി ത​യാ​റാ​യി​ല്ല.തൃ​ശൂ​രി​ൽ ന​ല്ല പ​ക​ര​ക്കാ​ര​ന്‍റെ പേ​ര് ത​ന്‍റെ മ​ന​സി​ലു​ണ്ടെ​ന്നും പ​ക്ഷേ അ​ത് നി​ശ്ച​യി​ക്കേ​ണ്ട​ത് ഹൈ​ക്ക​മാ​ൻ​ഡാ​യ​തി​നാ​ൽ പ​റ​യു​ന്നി​ല്ലെ​ന്നും ആ ​സ​ന്ദ​ർ​ഭ​ത്തി​ൽ നേ​തൃ​ത്വം ത​ന്നോ​ട് ആ​രാ​ഞ്ഞാ​ൽ മ​ന​സി​ലു​ള്ള “വി​ന്നിം​ഗ് കാ​ൻ​ഡി​ഡേ​റ്റി​ന്‍റെ’ പേ​ര് അ​റി​യി​ക്കു​മെ​ന്നുമാ​ണ് പ്ര​താ​പ​ൻ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ​യാ​ണ് തൃ​ശൂ​രി​ലെ കോ​ൺ​ഗ്ര​സു​കാ​ർ​ക്കി​ട​യി​ൽ ആ​രാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സി​ലു​ള്ള സ്ഥാ​നാ​ർ​ഥി എ​ന്ന ചോ​ദ്യം പ​ര​സ്പ​രം ച​ർ​ച്ച ചെ​യ്യാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

വ​രാ​ൻ പോ​കു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നി​ല്ലെന്ന കാ​ര്യം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​താ​യും പ്ര​താ​പ​ൻ പ​റ​ഞ്ഞു.

ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പ്ര​താ​പ​ൻ വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ തൃ​ശൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​മാ​ണ് പ്ര​താ​പ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത് എ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment