കെഎസ്ആര്‍ടിസിയുടെ ശത്രുക്കള്‍ ഉള്ളിലുള്ളവര്‍ തന്നെയാണ്! ഇത്രയും നാള്‍ പയറ്റിയ തന്ത്രമൊന്നും തന്റെ മുമ്പില്‍ നടക്കില്ല; കെഎസ്ആര്‍ടിസി യൂണിയന്‍ പ്രവര്‍ത്തനങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് എംഡി ടോമിന്‍ തച്ചങ്കരി

കെഎസ്ആര്‍ടിസി യൂണിയന്‍ പ്രവര്‍ത്തനങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി. എന്ത് ചെയ്താലും സംരക്ഷിക്കാന്‍ ആളുണ്ടെന്ന ചിന്ത മാറണം. കെഎസ്ആര്‍ടിസിയുടെ ശത്രുക്കള്‍ ഉളളില്‍ ഉളളവര്‍ തന്നെയാണെന്നും ഇത്രയും നാള്‍ പയറ്റിയ തന്ത്രം തന്റെ മുന്‍പില്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 31ന് തന്നെ ശമ്പളം നല്‍കുമെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു. അതേസമയം, തൊഴിലാളി ദിനത്തില്‍ തച്ചങ്കരി കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുമായി. തൊഴിലാളികളുടെയും യാത്രക്കാരുടെയും പ്രശ്‌നങ്ങള്‍ അനുഭവിച്ച് അറിഞ്ഞ് പരിഹാരം കാണാനാണ് പുതിയ വേഷമണിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഡബിള്‍ ബെല്ലടിച്ച് ആനവണ്ടിയെ ലാഭത്തിലേക്കോടിച്ച് കയറ്റാമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

തബല വായിച്ച് ചുമതലയേറ്റപ്പോള്‍ പ്രഖ്യാപിച്ച പോലെ തന്ത്രങ്ങള്‍ ഓരോന്നായി പയറ്റി തുടങ്ങുകയാണ് തച്ചങ്കരിയെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം ആളുകള്‍ പറയുന്നത്. വരുമാന കൂട്ടാനും കെഎസ്ആര്‍ടിസിയെ ജനകീയമാക്കാനും ഇനിയും ഒരുപാട് അടവുകളുണ്ടെന്നും തച്ചങ്കരി പ്രതികരിച്ചു.

 

Related posts