കേ​ടാ​യ പ​ല്ലി​ന് പ​ക​രം പ​റി​ച്ച​ത് മ​റ്റൊ​രു പ​ല്ല്; നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രെ പ​രാ​തി

കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ പി​ഴ​വെ​ന്ന് ആ​രോ​പ​ണം. പ​തി​നൊ​ന്നു​കാ​ര​നാ​യ കു​ട്ടി​യു​ടെ കേ​ടാ​യ പ​ല്ല് പ​റി​ക്കു​ന്ന​തി​നു പ​ക​രം ഡോ​ക്ട​ർ മ​റ്റൊ​രു പ​ല്ലാ​ണ് എ​ടു​ത്തു​മാ​റ്റി​യ​തെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി. സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ നാ​ദാ​പു​രം പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി.

പ​ല്ല് പ​റി​ക്കു​ന്ന​തി​നാ​യി കു​ട്ടി അ​മ്മ​യോ​ടൊ​പ്പ​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ഡോ​ക്ട​ർ ഒ​രു പ​ല്ല് എ​ടു​ത്തു​മാ​റ്റു​ക​യും വാ​യി​ൽ വെ​ച്ച പ​ഞ്ഞി പി​ന്നീ​ട് നീ​ക്കം ചെ​യ്താ​ൽ മ​തി​യെ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വീ​ട്ടി​ലെ​ത്തി പ​ഞ്ഞി നീ​ക്കം ചെ​യ്ത​പ്പോ​ഴാ​ണ് കേ​ടാ​യ പ​ല്ലി​ന് പ​ക​രം മ​റ്റൊ​രു പ​ല്ലാ​ണ് പ​റി​ച്ചു​മാ​റ്റി​യ​തെ​ന്ന് മ​ന​സി​ലാ​യ​തെ​ന്ന് കു​ടും​ബം പ​രാ​തി​യി​ൽ പ​റ​യു​ന്നു.

തു​ട​ർ​ന്ന് കു​ട്ടി​യു​ടെ അ​മ്മ ആ​ശു​പ​ത്രി​യി​ലെ​ത്തി ഡോ​ക്ട​റോ​ട് വി​വ​രം അ​ന്വേ​ഷി​ച്ചപ്പോൾ മ​റ്റേ പ​ല്ലു​കൂ​ടി എ​ടു​ത്തു​ത​രാ​മെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. പി​ന്നീ​ട് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ക​ണ്ട് പ​രാ​തി അ​റി​യി​ച്ചെ​ങ്കി​ലും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സൂ​പ്ര​ണ്ട് സ്വീ​ക​രി​ച്ച​തെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

Related posts

Leave a Comment