തായലന്‍ഡിലെ ആചാരങ്ങള്‍ക്ക് ബലിയാടാകേണ്ടി വന്നത് ആമയ്ക്ക്! വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 916 നാണയങ്ങള്‍; ആമയുടെ ജീവന്‍ ഇപ്പോഴും അപകടത്തില്‍

stomach-faculty-university-veterinary-removed-science-chulalongkorn_cbd0634e-0276-11e7-a2a9-8cc6a4d5973bആമകളുള്ള കുളത്തിലും കടലിലും മറ്റും നാണയങ്ങള്‍ ഇടുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന രീതിയിലുള്ള ഒരു വിശ്വാസം ജനങ്ങള്‍ക്കിടയിലുണ്ട്. എന്നാല്‍ ഇത്തരം അന്തവിശ്വാസങ്ങളുടെയെല്ലാം തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് ഒന്നും അറിയാത്ത ജലജീവകളാണെന്ന കാര്യം പലരും മറക്കുകയും ചെയ്യുന്നു. തായ്‌ലന്‍ഡിലെ ഒരാശുപത്രിയില്‍ കഴിഞ്ഞദിവസം ഏതാനും വെറ്ററിനറി ഡോക്ടര്‍മാര്‍ ചേര്‍ന്ന് ഒരു സര്‍ജറി നടത്തി. 25 വയസായ ഒരു ആമയെയാണ് ഇവര്‍ ഇത്തരത്തില്‍ സര്‍ജറിയ്ക്ക് വിധേയനാക്കിയത്. 915 നാണയങ്ങളാണ് സര്‍ജറിയ്ക്കുശേഷം ഇവര്‍ ആമയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത്. ഭാഗ്യാന്വേഷികള്‍ നടത്തിയ പരീക്ഷണത്തില്‍ കടലിലേയ്‌ക്കെറിഞ്ഞ വസ്തുക്കളാണ് ഇത്തരത്തില്‍ ആമയുടെ വയറ്റില്‍ ചെന്നെത്തിയത്. ഇത്തരം വസ്തുക്കള്‍ ഉദരത്തില്‍ എത്തിയതുമൂലം ആമയ്ക്ക് നീന്തുന്നതിന് ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. അഞ്ചുകിലോഗ്രാമിലധികമായിരുന്നു ആമയുടെ വയറ്റിലുണ്ടായിരുന്ന പാഴ്‌വസ്തുക്കള്‍.

officers-veterinary-surgical-chulalongkorn-operation-university-faculty_1772c940-0277-11e7-a2a9-8cc6a4d5973b

25 വയസ്സുള്ള ആമ ഗ്രീന്‍ സീ ടര്‍ട്ടില്‍ വിഭാഗത്തില്‍ പെട്ടതാണ്. ബാങ്ക് എന്നു വിളിപ്പേരുള്ള ഈ ആമ ജീവിക്കുന്ന കുളത്തിലേക്ക് നിരവധി പേരാണ് നാണയം നിക്ഷേപിക്കുന്നത്. നിക്ഷേപിക്കുന്ന നാണയങ്ങള്‍ ഭക്ഷ്യവസ്തുവാണെന്നു കരുതി ആമയും വയറ്റിലാക്കി. വയറിനടിയില്‍ നാണയം ദഹിക്കാതെ കുമിഞ്ഞുകൂടിയതോടെ ആമ ബുദ്ധിമുട്ടിലായി. ഈ ഭാഗം മുഴ പോലെ വീര്‍ത്തു വരികയും ആമയുടെ പുറം തോടിനു തന്നെ ക്ഷതം സംഭവിക്കുകയും ചെയ്തു. ഓപ്പറേഷനിലൂടെ നാണയങ്ങള്‍ പുറത്തെടുത്തെങ്കിലും പുറം തോടു നഷ്ടപ്പെട്ട ബാങ്ക് എന്ന ആമയുടെ ജീവന്‍ ഇപ്പോഴും അപകടത്തില്‍ തന്നെയാണ്. വിദഗ്ദ്ധ ഡോക്ടര്‍മാരടങ്ങിയ സംഘമാണ് ബാങ്കിന്റെ ഓപ്പറേഷന്‍ നടത്തിയത്. ഓപ്പറേഷന്റെ സമയത്ത് ആമ അനുഭവിച്ച് വേദന എത്രമാത്രമാണെന്നത് ഓര്‍ത്താല്‍ ആര്‍ക്കും ഇത്തരത്തില്‍ പ്രകൃതിയെ നശിപ്പിക്കാവില്ലെന്നും മനുഷ്യരുടെ സ്വാര്‍ത്ഥയ്ക്കും അന്തവിശ്വാസങ്ങള്‍ക്കും പ്രകൃതിയും മൃഗങ്ങളും ബലിയാകേണ്ടിവരുന്നു എന്നു പറയുന്നത് കഷ്ടമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

veterinary-veterinarians-chulalongkorn-university-operate-stomach-faculty_486fd1a0-0277-11e7-a2a9-8cc6a4d5973b

Related posts