ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വെ​ളി​ച്ച​വും കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​വു​മാ​യി ടൂറിസ്റ്റ് ബസുകൾ; ഓ​പ്പ​റേ​ഷ​ൻ ഫോ​ക്ക​സിലൂടെ പൂട്ടിടാൻ  മോട്ടോർ വാഹന വകുപ്പ്

തൃ​ശൂ​ർ: ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വെ​ളി​ച്ച​വും കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​വു​മാ​യി കു​തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു പൂ​ട്ടി​ടാ​ൻ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ്.

അ​മി​ത വെ​ളി​ച്ച​വും ശ​ബ്ദ​വും അ​ന​ധി​കൃ​ത മോ​ഡി​ഫി​ക്കേ​ഷ​നും പി​ടി​കൂ​ടാ​നു​ള്ള സം​സ്ഥാ​ന വ്യാ​പ​ക​മാ​യു​ള്ള ഓ​പ്പ​റേ​ഷ​ൻ ഫോ​ക്ക​സി​നാ​ണ് ഇ​ന്ന​ലെ തു​ട​ക്ക​മാ​യി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ നി​ന്നു പോ​യ വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് ഗോ​വ​യി​ൽ ക​ത്തി​ന​ശി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​രി​ശോ​ധ​ന.

തൃ​ശൂ​ർ ആ​ർ​ടി​ഒ ബി​ജു ജെ​യിം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​റ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ടൂ​റി​സ്റ്റ് ബ​സു​ക​ൾ അ​ട​ക്കം മു​പ്പ​തോ​ളം വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.

അ​ന​ധി​കൃ​ത മോ​ഡി​ഫി​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി​യ വാ​ഹ​ന ഉ​ട​മ​ക​ളി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സി​ബി, സ​ജീ​ഷ്, സാം ​എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. ഒ​രാ​ഴ്ച നീ​ളു​ന്ന പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രും.

Related posts

Leave a Comment