പാവാട വേണ്ട; മേലാട വേണം! സ്‌കേര്‍ട്ട് അണിയരുത്, രാത്രിയില്‍ ഇറങ്ങി നടക്കരുത്: വിനോദ സഞ്ചാരികളെ ഉപദേശിച്ച് കേന്ദ്രമന്ത്രി; സോഷ്യല്‍ മീഡിയയില്‍ ആഘോഷം

MINISTERന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശടൂറിസ്റ്റുകള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ടൂറിസം- സാംസ്കാരികവകുപ്പു മന്ത്രി മഹേഷ് ശര്‍മ. സന്ധ്യമയങ്ങിയാല്‍ പിന്നെ  പാവാട ധരിച്ച് പുറത്തിറങ്ങരുതെന്നാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍ പ്രധാനം. പാവാടയും ഇറക്കംകുറഞ്ഞ വസ്ത്രങ്ങളും ധരിക്കുന്നത് അവരുടെ സുരക്ഷയെ ബാധിക്കും. ഇന്ത്യന്‍ സംസ്കാരം പടിഞ്ഞാറന്‍ സംസ്കാരത്തില്‍ നിന്നു വളരെ വ്യത്യസ്ഥമാണ്. രാത്രിയില്‍ ഇറങ്ങി നടക്കുന്നതും സുരക്ഷിതമല്ല. ടൂറിസ്റ്റുകള്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ നല്കുന്ന വെല്‍കാം കാര്‍ഡിലും ലഘുലേഖകളിലും ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

എന്തായാലും സോഷ്യല്‍ മീഡിയ യില്‍ ഉള്‍പ്പെടെ മന്ത്രിയുടെ നിര്‍ദേശം വിവാദമായിരിക്കുകയാണ്. ഇന്നലെ ആഗ്രയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് പരാമര്‍ശം. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാല്‍ സുരക്ഷിതമല്ലെന്നത് ഇന്ത്യക്കാരെ അധിക്ഷേപിക്കുന്നതിനു തുല്യമാണെന്നാണ്് ചിലര്‍ സോഷ്യല്‍ മീഡയയില്‍ കുറിച്ചിരിക്കുന്നത്. ചില യുവതികള്‍ തങ്ങള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്തശേഷം മന്ത്രിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നും ചോദിച്ചിരിക്കുകയാണ്. സംഭവം വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്പിക്കുമെന്നും വാദമുണ്ട്. എന്നാല്‍ താന്‍ രാജ്യത്ത് ഡ്രസ് കോഡ് എര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നു മാത്രമാണ് മന്ത്രി സംഭവത്തോടു പ്രതികരിച്ചത്.

Related posts