ടൊവിനോയും ബേസില്‍ ജോസഫും ഇന്‍സ്റ്റഗ്രാം ലൈവില്‍ ഇരിക്കുമ്പോള്‍ അതാ വരുന്നു ദര്‍ശന… പിന്നെ നടന്നത് ഇങ്ങനെ…

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം ‘മിന്നല്‍ മുരളി’യുടെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു.

ട്രെയ്ലര്‍ റിലീസിന് മുന്നോടിയായി ടൊവിനോയും ബേസിലും ചേര്‍ന്ന് ചെയ്ത ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ലൈവിനിടെ നടി ദര്‍ശന രാജേന്ദ്രന്‍ കമന്റുമായി എത്തിയിരുന്നു. ഇതാണ് രസകരമായ സംഭാഷണങ്ങള്‍ക്ക് വഴിവെച്ചത്. ”ദര്‍ശനാ… ഇപ്പൊ എല്ലായിടത്തും ദര്‍ശനയാണല്ലോ” എന്നാണ് ലൈവിനിടെ ദര്‍ശന എത്തിയപ്പോള്‍ ബേസില്‍ പറഞ്ഞത്.

”ദേ ദര്‍ശന പിന്നേം വന്നിരിക്കുന്നു. ദര്‍ശനാ…, എടാ ബേസിലേ നിനക്ക് എന്നെ വെച്ച് ഒരു പാട്ടെഴുതിക്കൂടേ, ടൊവിനോ…,” എന്നാണ് ടൊവിനോ ചിരിച്ചു കൊണ്ട് ബേസിലിനോട് ചോദിക്കുന്നത്. ”അത് സൗണ്ട് ശരിയാവില്ല, വര്‍ക്കാവില്ല, വേണ്ട” എന്നായിരുന്നു ബേസിലിന്റെ രസകരമായ മറുപടി.

”സ്വന്തമായിട്ട് പാട്ടുള്ള മലയാളത്തിലെ ഒരേയൊരു നടിയാണ് ദര്‍ശന” എന്ന് ടൊവിനൊ പറഞ്ഞപ്പോള്‍ ദര്‍ശനയും പിന്നെ ഉര്‍വശിയുമാണുള്ളത് എന്നായിരുന്നു ‘ഉര്‍വശീ, ഉര്‍വശീ’ എന്ന പാട്ട് പാടിക്കൊണ്ട് ബേസില്‍ പറഞ്ഞത്.

എന്നാല്‍ ആ പാട്ടില്‍ ഉര്‍വശി ചേച്ചിയല്ലല്ലോ അഭിനയിച്ചത്. ഇതില്‍ ദര്‍ശനയുണ്ടല്ലോ എന്നായിരുന്നു ടൊവിനോയുടെ മറുപടി. എന്തായാലും ഇവരുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Related posts

Leave a Comment