നി​ങ്ങ​ളു​ടെ വാ​ഹ​നം യൂ​ണി​ഫോ​മി​ലു​ള്ള ഒ​രു പോലീസ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​രി​ശോ​ധിച്ചാൽ ഏ​തെ​ല്ലാം രേ​ഖ​ക​ള്‍ ആ​ണ് ഹാ​ജ​രാ​ക്കേ​ണ്ട​തെന്നറിയാം…


ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ തി​രി​ച്ച​റി​യാം
വാ​ഹ​ന​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന ന​ന്പ​ർ​പ്ലേ​റ്റി​ലെ നി​റ​ങ്ങ​ള​ലൂ​ടെ ആ ​വാ​ഹ​നം ഏ​ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​യാ​ണെ​ന്ന് തി​രി​ച്ച​റി​യാം. ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വാ​ഹ​ങ്ങ​ളു​ടെ ഡ്രൈ​വ​ര്‍​മാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും യൂ​ണി​ഫോം ധ​രി​ച്ചാ​ണ് വാ​ഹ​നം ഓ​ടി​ക്കേ​ണ്ട​ത്.
നോ​ണ്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വാ​ഹ​ന​ങ്ങ​ൾ (പ്രൈ​വ​റ്റ് വാ​ഹ​ന​ങ്ങ​ള്‍) – വെ​ള്ള ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ ക​റു​ത്ത അ​ക്ഷ​രം

ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വാ​ഹ​ന​ങ്ങ​ൾ – മ​ഞ്ഞ ന​മ്പ​ര്‍ പ്ലേ​റ്റി​ല്‍ ക​റു​ത്ത അ​ക്ഷ​രം

ഇ​ല​ക്ട്രി​ക്ക് നോ​ണ്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വാ​ഹ​നം – പ​ച്ച​യി​ല്‍ വെ​ള്ള അ​ക്ഷ​രം

ഇ​ല​ക്ട്രി​ക്ക് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വാ​ഹ​നം – പ​ച്ച​യി​ല്‍ മ​ഞ്ഞ അ​ക്ഷ​രം

ഡീ​ല​റു​ടെ കൈ​വ​ശം ഉ​ള്ള വാ​ഹ​ന​ങ്ങ​ൾ – ചു​മ​പ്പി​ല്‍ വെ​ള്ള അ​ക്ഷ​രം

ടെ​മ്പ​റ​റി ര​ജി​സ്ട്രേ​ഷ​ന്‍ വാ​ഹ​ന​ങ്ങ​ൾ – മ​ഞ്ഞ​യി​ല്‍ ചു​വ​പ്പ് അ​ക്ഷ​രം

റെ​ന്‍റ് എ ​കാ​ർ – ക​റു​പ്പി​ല്‍ മ​ഞ്ഞ അ​ക്ഷ​രം

നോ​ണ്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെഡ്രൈ​വ​ര്‍​മാ​ര്‍ ഹാ​ജ​രാ​ക്കേ​ണ്ട രേ​ഖ​ക​ള്‍

ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്

ഇ​ന്‍​ഷു​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്

ടാ​ക്‌​സ് ലൈ​സ​ന്‍​സ് / ടോ​ക്ക​ണ്‍

പൊ​ലു​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്

ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്

ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക്ഈ ​രേ​ഖ കൂ​ടി വേ​ണം
ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്

പെ​ര്‍​മി​റ്റ് (മൂ​ന്ന് ട​ണ്ണി​ല്‍ കു​റ​വ് മൊ​ത്തം ഭാ​രം ഉ​ള്ള ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ഒ​ഴി​കെ)

ഹെ​വി, മീ​ഡി​യം വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​ന്ന​തി​ന് ബാ​ഡ്ജ്/​ഹ​സാ​ര്‍​ഡ് ലൈ​സ​ന്‍​സ്.

ഇ​ത്ര​യും രേ​ഖ​ക​ള്‍ എ​ല്ലാം പൊ​തു​വെ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്കാ​ന്‍ പ​ല​രും വി​ഷ​മി​ക്കു​ന്ന​ത് കാ​ണാ​റു​ണ്ട്. വാ​ഹ​ന രേ​ഖ​ക​ള്‍ ഡി​ജി​റ്റ​ല്‍ അ​ല്ലാ​തി​രു​ന്ന പ​ഴ​യ​കാ​ല​ത്ത് ഇ​വ ഓ​രോ​ന്നും ക​ണ്ടാ​ല്‍ മാ​ത്ര​മേ പ​രി​ശോ​ധ​നാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് രേ​ഖ​ക​ള്‍ സാ​ധു​ത ഉ​ള്ള​താ​ണോ എ​ന്ന് അ​റി​യാ​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്നു​ള്ളൂ.

ആ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു രേ​ഖ കാ​ണി​ച്ചി​ല്ലെ​ങ്കി​ല്‍ അ​തി​നു​വ​രെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കേ​സെ​ടു​ക്കു​മാ​യി​രു​ന്നു. പി​ന്നീ​ട് ആ ​രേ​ഖ ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണി​ക്കാ​നാ​യി അ​ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ല്‍ പോ​ക​ണ​മാ​യി​രു​ന്നു.

എ​ല്ലാം ഡി​ജി​റ്റ​ലാ​യി
പ​ക്ഷേ ഈ ​ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും സ്മാ​ര്‍​ട്ട് ആ​യി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ള്‍ എ​ല്ലാം ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ര​ല്‍ തു​മ്പി​ല്‍ കി​ട്ടു​ന്ന ത​ര​ത്തി​ല്‍ മൊ​ബൈ​ല്‍ അ​പ്ലി​ക്കേ​ഷ​ന്‍ വ​രെ എ​ത്തി​ക്ക​ഴി​ഞ്ഞു.

അ​തി​നാ​യി ആ​ദ്യം മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ അ​പ്ലി​ക്കേ​ഷ​ന്‍ സ്മാ​ര്‍​ട്ട് മൂ​വ് എ​ന്ന് പേ​രു​ള്ള​താ​യി​രു​ന്നു. എ​ന്നാ​ല്‍ 2019 ല്‍ ​കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​വ​കു​പ്പി​ന്റെ ഏ​റ്റ​വും പു​തി​യ വെ​ബ് സൈ​റ്റ് ആ​യ പ​രി​വാ​ഹ​ന്‍ ( www.parivahan.gov.in ) വ​ന്ന​തോ​ടു കൂ​ടി കാ​ര്യ​ങ്ങ​ള്‍ കു​റ​ച്ചു കൂ​ടി എ​ളു​പ്പ​മാ​യി.

ഇ​ന്ത്യ​യി​ലു​ള്ള എ​ല്ലാ മോ​ട്ടോ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​വ​യു​ടെ എ​ല്ലാ​വി​ധ രേ​ഖ​ക​ളു​ടെ​യും സാ​ധു​ത കാ​ല​യ​ള​വ് കൂ​ടി ഈ ​വെ​ബ് സൈ​റ്റി​ല്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​ത് മൂ​ലം പ​രി​വാ​ഹ​ന്‍ വെ​ബ്‌​സൈ​റ്റി​ല്‍ പ​രി​ശോ​ധ​നാ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍​ക്ക് വാ​ഹ​ന​ത്തി​ന്‍റെ മേ​ല്‍​പ്പ​റ​ഞ്ഞ എ​ല്ലാ ഡീ​റ്റെ​യി​ല്‍​സും കാ​ണാ​ന്‍ സാ​ധി​ക്കും.

ആ​യ​തി​നാ​ല്‍ വാ​ഹ​നം കാ​ണു​ന്ന പ​രി​ശോ​ധ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ ​വാ​ഹ​നം നി​ര്‍​ത്തി പ​രി​ശോ​ധി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ല്‍ വാ​ഹ​നം നി​ര്‍​ത്തു​ന്ന​തി​നോ​ടൊ​പ്പം വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ പ​രി​വാ​ഹ​ന്‍ സൈ​റ്റി​ല്‍ എ​ന്‍റ​ര്‍ ചെ​യ്താ​ല്‍ ആ ​വാ​ഹ​ന​ത്തി​ന്‍റെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ കാ​ണാ​ന്‍ സാ​ധി​ക്കും.

വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ളൊ​ന്നും ത​ന്നെ ഡ്രൈ​വ​റോ​ട് ആ​വ​ശ്യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ങ്കി​ലും ഡ്രൈ​വ​ര്‍ ത​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ള്‍ ഡി​ജി​റ്റ​ല്‍ ഫോ​മി​ല്‍ എ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണി​ക്ക​ണം.

രേ​ഖ​ക​ള്‍ എ​ങ്ങ​നെ ഹാ​ജ​രാ​ക്കാം
വാ​ഹ​ന​മോ​ടി​ക്കു​ന്ന ഡ്രൈ​വ​ര്‍​ക്ക് ത​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ മൂ​ന്ന് മാ​ര്‍​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത്.ഒ​ന്നാ​മ​ത്തെ മാ​ര്‍​ഗം എ​ല്ലാ രേ​ഖ​ക​ളു​ടെ​യും ഒ​റി​ജി​ന​ല്‍/​ഫോ​ട്ടോ കോ​പ്പി വാ​ഹ​ന​ത്തി​ല്‍ സൂ​ക്ഷി​ക്കു​ക എ​ന്നു​ള്ള​താ​ണ്. എ​ന്നാ​ല്‍ അ​ത് ന​ഷ്ട​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു ക​രു​തി അ​വ​യൊ​ന്നും പ​ല​രും വാ​ഹ​ന​ത്തി​ല്‍ സൂ​ക്ഷി​ക്കാ​റി​ല്ല.

ര​ണ്ടാ​മ​ത്തെ മാ​ര്‍​ഗം ഈ ​പ​റ​യു​ന്ന എ​ല്ലാ രേ​ഖ​ക​ളും ഡി​ജി ലോ​ക്ക​റി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്തു സൂ​ക്ഷി​ക്കു​ക എ​ന്നു​ള്ള​താ​ണ്. പ​രി​ശോ​ധ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന മു​റ​യ്ക്ക് ഡി​ജി​ലോ​ക്ക​ര്‍ ഓ​പ്പ​ണ്‍ ചെ​യ്തു എ​ല്ലാ രേ​ഖ​ക​ളും കാ​ണി​ക്കാം. എ​ല്ലാ രേ​ഖ​ക​ളും ത​ന്‍റെ മൊ​ബൈ​ലി​ല്‍ ത​ന്നെ കാ​ണി​ക്കാ​വു​ന്ന​താ​ണ്.

മൂ​ന്നാ​മ​ത്തെ മാ​ര്‍​ഗം ഡ്രൈ​വ​റി​ന് ത​ന്‍റെ സ്മാ​ര്‍​ട്ട് ഫോ​ണി​ല്‍ പ്ലേ​സ്റ്റോ​റി​ല്‍ നി​ന്നും എം​പ​രി​വാ​ഹ​ന്‍ എ​ന്ന മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തു വ​യ്ക്കാം.

പ​രി​ശോ​ധ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​റോ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​ന്‍റെ ന​മ്പ​റോ എം​പ​രി​വാ​ഹ​നി​ല്‍ എ​ന്‍റ​ര്‍ ചെ​യ്താ​ല്‍ ഈ ​എ​ല്ലാ രേ​ഖ​ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ അ​തി​ല്‍ ല​ഭ്യ​മാ​കും. അ​ത് പ​രി​ശോ​ധ​ന ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണി​ക്കാം.

എ​ന്നി​രു​ന്നാ​ലും മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍​സ് (ഡ്രൈ​വിം​ഗ്) റെ​ഗു​ലേ​ഷ​ന്‍​സ്, 2017 ലെ ​സെ​ക്ഷ​ന്‍ 38 ല്‍ ​വ​ള​രെ വ്യ​ക്ത​മാ​യി പ​റ​യു​ന്ന​ത് നോ​ണ്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വാ​ഹ​ന​ങ്ങ​ളി​ല്‍ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സും പൊ​ലൂ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഇ​ന്‍​ഷു​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഒ​റി​ജി​ന​ലോ, ഫോ​ട്ടോ കോ​പ്പി​ക​ളോ ഉ​ണ്ടാ​യി​രി​ക്ക​ണം എ​ന്നാ​ണ്. ട്രാ​ന്‍​സ് പോ​ര്‍​ട്ട് വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ല്ലാ രേ​ഖ​ക​ളു​ടെ​യും ഒ​റി​ജി​ന​ലു​ക​ളും സൂ​ക്ഷി​ക്ക​ണം എ​ന്നു​മാ​ണ്.

ഇ ​ചെ​ലാ​ന്‍
ഇ​പ്പോ​ള്‍ പ​രി​ശോ​ധ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ / ഡ്രൈ​വ​റു​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് കേ​സ് എ​ടു​ക്കു​ന്ന​തി​നാ​യി ഇ ​ചെ​ലാ​ന്‍ (echallan.parivahan.gov.in) എ​ന്ന മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും പോ​ലീ​സും ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു​ണ്ട്.

പ​രി​ശോ​ധ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​വ​ര​വ​രു​ടെ യൂ​സ​ര്‍ ഐ​ഡി, പാ​സ്‌​വേ​ര്‍​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഇ ​ചെ​ല്ലാ​ന്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ ലോ​ഗി​ന്‍ ചെ​യ്യാം.

ഒ​ന്നോ ര​ണ്ടോ മി​നി​റ്റു​കൊ​ണ്ടു​ത​ന്നെ കേ​സ് ഓ​ണ്‍​ലൈ​നി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാം. അ​തേ നി​മി​ഷം ത​ന്നെ പ​രി​വാ​ഹ​ന്‍ വെ​ബ്‌​സൈ​റ്റി​ലേ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാ​വു​ന്ന​തു​മാ​ണ്.

അ​പ്‌​ലോ​ഡ് ആ​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ വാ​ഹ​ന ഉ​ട​മ​സ്ഥ​ന്റെ മൊ​ബൈ​ല്‍ ന​മ്പ​റി​ലേ​ക്ക് എ​സ്എം​എ​സ് സ​ന്ദേ​ശം ഓ​ട്ടോ​മാ​റ്റി​ക്കാ​യി എ​ത്തും.

ഈ ​കേ​സി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യാ​നും പി​ഴ അ​ട​ച്ച് തീ​ര്‍​ക്കു​വാ​നു​ള്ള ലി​ങ്ക് വ​രെ​യു​ള്ള ഒ​രു സ​ന്ദേ​ശ​മാ​ണ് ഉ​ട​മ​സ്ഥ​ന് ല​ഭി​ച്ചി​ട്ടു​ണ്ടാ​വു​ക.

വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ള്‍ കൂ​ടാ​തെ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് ന​മ്പ​ര്‍ അ​റി​യാ​മെ​ങ്കി​ല്‍ ആ ​ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​ന്‍റെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും ഈ ​മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ ല​ഭ്യ​മാ​കും.

ത​യാ​റാ​ക്കി​യ​ത്- സീ​മ മോ​ഹ​ന്‍​ലാ​ല്‍
വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യ​ത്- എ​ന്‍. വി​നോ​ദ് കു​മാ​ര്‍
മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍
നോ​ര്‍​ത്ത് പ​റ​വൂ​ര്‍

Related posts

Leave a Comment