ആക്ര​മി​ച്ച് മ​തി​യാ​യി​ല്ല..! 51 വെട്ടിയിട്ടും മതിവരാത്തവർ ടി ​പി സ്മാ​ര​ക വാ​യ​ന​ശാ​ലയും ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഫോ​ട്ടോയും​ വി​കൃ​ത​മാ​ക്കി

വ​ട​ക​ര: വെ​ള്ളി​കു​ള​ങ്ങ​ര ക​ക്കാ​ട് ടി​പി സ്മാ​ര​ക വാ​യ​ന​ശാ​ല​ക്കു നേ​രെ വീ​ണ്ടും അ​ക്ര​മം. സ്ഥാ​പ​നം ക​രി ഓ​യി​ൽ ഒ​ഴി​ച്ച് വി​കൃ​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വാ​യ​ന​ശാ​ല​യു​ടെ ചു​മ​രു​ക​ളി​ലും ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഫോ​ട്ടോ​യി​ലും ക​രി​ഓ​യി​ൽ ഒ​ഴി​ച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് വാ​യ​ന​ശാ​ല​ക്കു നേ​രെ അ​ക്ര​മം ന​ട​ക്കു​ന്ന​ത്.തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഹ്ലാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ത്ത വാ​യ​ന​ശാ​ല പു​തു​ക്കി പ​ണി​ത് കൊ​ണ്ടി​രി​ക്കെ നി​ര​ന്ത​ര​മാ​യ അ​ക്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. മു​ന്പു വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട കാ​ർ അ​ക്ര​മി​സം​ഘം അ​ടി​ച്ചു ത​ക​ർ​ത്തി​രു​ന്നു.

വാ​യ​ന​ശാ​ല​യ്ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​രെ നി​ര​ന്ത​ര​മാ​യി അ​ക്ര​മം ന​ട​ന്നി​ട്ടും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് കാ​ണി​ക്കു​ന്ന നി​സം​ഗ​ത പ്ര​ദേ​ശ​ത്തി​ന്‍റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​ത്തി​നു ഭം​ഗം വ​രു​ത്തു​ക​യാ​ണെ​ന്ന് ആ​ർ​എം​പി​ഐ കു​റ്റ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ പോ​ലീ​സ് ത​യ്യാ​റാ​വ​ണം. അ​ല്ലാ​ത്ത​പ​ക്ഷം ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ർ​ക്കു​മെ​ന്ന് ആ​ർ​എം​പി​ഐ ഉൗ​രാ​ളു​ങ്ക​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ മു​ന്ന​റി​യി​പ്പു ന​ൽ​കി

Related posts