ട്രാക്ടറുകൾ ഓടിത്തുടങ്ങി..!ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ലേ​ക്ക്; സിം​ഗു​വി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ളും ട്ര​ക്കു​ക​ളും ഇ​ടി​ച്ചു​നീ​ക്കിയാണ് മുന്നേറ്റം

 

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​രം ന​ട​ത്തു​ന്ന ക​ർ​ഷ​ക​രു​ടെ ട്രാ​ക്‌​ട​ർ റാ​ലി ആ​രം​ഭി​ച്ചു. സിം​ഗു അ​തി​ർ​ത്തി​യി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ന്ന് ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച് തു​ട​ങ്ങി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

കി​സാ​ൻ മ​സ്ദൂ​ർ സം​ഘ​ർ​ഷ് ക​മ്മി​റ്റി പ​ഞ്ചാ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റാ​ലി.രാ​ജ്യ​ത്തെ ഔ​ദ്യോ​ഗി​ക റി​പ​ബ്ലി​ക് പ​രേ​ഡ് അ​വ​സാ​നി​ച്ച​തി​ന് ശേ​ഷ​മാ​കും റാ​ലി ന​ട​ത്താ​നാ​യി​രു​ന്നു അ​നു​മ​തി. എ​ന്നാ​ൽ നി​ശ്‌​ച​യി​ച്ചി​രു​ന്ന സ​മ​യ​ത്തെ​ക്കാ​ൾ ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

സിം​ഗു​വി​ൽ ഒ​രു വി​ഭാ​ഗം ക​ർ​ഷ​ക​ർ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ ട്രാ​ക്ട​റു​ക​ൾ കൊ​ണ്ട് ഇ​ടി​ച്ചു​നീ​ക്കി. പോ​ലീ​സ് നി​ർ​ത്തി​യി​ട്ട ട്ര​ക്കു​ക​ൾ ക​ർ​ഷ​ക​ർ നീ​ക്കു​ക​യും ചെ​യ്തു.

രാ​ജ്യ​ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ട്രാ​ക്ട​ർ റാ​ലി ന​ട​ത്തു​ന്ന​ത്. റാ​ലി​യി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം ട്രാ​ക്ട​റു​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

പ​ഞ്ചാ​ബി​ൽ നി​ന്ന് കു​തി​ര​പ്പ​ട​യ​ട​ക്കം റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​യി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ലും ഹ​രി​യാ​ന​യി​ലു​മാ​യി ആ​റ് മേ​ഖ​ല​ക​ളി​ലാ​ണ് ട്രാ​ക്‌​ട​റു​ക​ൾ ഒ​രേ​സ​മ​യം റാ​ലി ന​ട​ത്തു​ന്ന​ത്.

ക​ർ​ഷ​ക പ​രേ​ഡി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രു​ന്നു. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ന്‍ സിം​ഗു, തി​ക്രി, ഗാ​സി​പൂ​ർ അ​തി​ർ​ത്തി​ക​ളി​ൽ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും പോ​ലീ​സും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ർ​ശ​ന പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്.

Related posts

Leave a Comment