കോട്ടയം ടി​ബി റോ​ഡി​ലെ ഗതാഗതക്കുരുക്ക്; പരിഹാര നടപടി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്; സമരത്തിനൊരുങ്ങി വ്യാപാരികൾ

കോ​ട്ട​യം: ടി​ബി റോ​ഡി​ലെ അ​തി​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ന്. ടി​ബി റോ​ഡി​ൽ തി​രു​ന​ക്ക​ര മൈ​താ​നം മു​ത​ൽ കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണു വൈ​കു​ന്നേ​രം ആ​റു മു​ത​ൽ അ​തി​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഫ​സ്റ്റ്ഷോ​യ്ക്കും, സെ​ക്ക​ൻ​ഡ് ഷോ​യ്ക്കും കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തേ​ക്കു​ള്ള തീ​യ​റ്റ​റി​ലേ​ക്കു പ്രേ​ക്ഷ​ക​ർ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

കു​രു​ക്കൊ​ഴി​വാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ടി​ബി റോ​ഡ് മ​ർ​ച്ച​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പോ​ലീ​സി​നു നി​വേ​ദ​ന​മാ​യി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​ക​ൾ എ​ങ്ങും എ​ത്തി​യി​ല്ല. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കി ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ റോ​ഡ് ഉ​പ​രോ​ധ​സ​മ​രം അ​ട​ക്ക​മു​ള്ള സ​മ​രം ന​ട​ത്തു​മെ​ന്ന് ടി​ബി റോ​ഡ് മ​ർ​ച്ച​ൻ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​ബി. ഗി​രീ​ഷ് പ​റ​ഞ്ഞു.

പു​തി​യ സി​നി​മ​ക​ൾ റി​ലീ​സ് ചെ​യ്യു​ന്പോ​ഴാ​ണ് ടി​ബി റോ​ഡി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. തീ​യ​റ്റ​റി​ലേ​ക്കു ക​യ​റാ​നാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര പ​ല​പ്പോ​ഴും ച​ന്ത​യ്ക്കു​ള്ളി​ലെ റോ​ഡ് വ​രെ എ​ത്തും.

ടി​ബി റോ​ഡി​ലെ ക​ട​ക​ളു​ടെ മു​ന്നി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നി​ര നീ​ണ്ടു കി​ട​ക്കു​ന്ന​ത്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ആ​ളു​ക​ൾ ക​യ​റാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​കും. ഇ​ത് കൂ​ടാ​തെ​യാ​ണ് ടി​ബി റോ​ഡി​ൽ കാ​ൽ​ന​ട പോ​ലും ഈ ​വാ​ഹ​ന നി​ര തീ​ർ​ത്തും, ദു​ഷ്ക​ര​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

തീ​യ​റ്റ​റി​ലേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നി​ര നീ​ണ്ടാ​ലും ന​ട​പ​ടി​യെ​ടു​ക്കാ​ത്ത പോ​ലീ​സ്, ക​ച്ച​വ​ട സാ​ധ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ നി​ർ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ പെ​റ്റി​ക്കേ​സ് ചു​മ​ത്തു​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

തീ​യ​റ്റ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് ഫ​സ്റ്റ്ഷോ​യ്ക്കും സെ​ക്ക​ൻ​ഡ് ഷോ​യ്ക്കു​മാ​ണ്. ഈ ​സ​മ​യ​ത്ത് കാ​റു​ക​ൾ അ​ട​ക്ക​മു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ എം​എ​ൽ റോ​ഡ് വ​ഴി തീ​യ​റ്റ​റി​ലേ​ക്കു ക​യ​റ്റി​വി​ട​ണ​മെ​ന്നാ​ണു വ്യാ​പാ​രി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​ത്.

വൈ​കു​ന്നേ​രം നാ​ലി​നു​ശേ​ഷം മാ​ർ​ക്ക​റ്റി​ൽ കാ​ര്യ​മാ​യ തി​ര​ക്കി​ല്ല. ഈ ​സ​മ​യ​ത്ത് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കി​ല്ല. ഇ​ത് വ​ഴി ടി​ബി റോ​ഡി​ലെ കു​രു​ക്കും ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു വി​ല​യി​രു​ത്തു​ന്നു.

Related posts

Leave a Comment