കോട്ടയത്ത് എംസി റോഡിനെ കുരുക്കി  ട്രെയിൻ പോലെ ട്രെ​യ്‌ലർ ലോ​റി​ക​ൾ; യാത്രക്കാർക്ക് പറയാനുള്ളത്


കോ​ട്ട​യം: വ​ട​വാ​തൂ​രി​ൽ​നി​ന്നു​ള്ള ട്രെ​യ്‌ലർ ലോ​റി​ക​ൾ എം​സി റോ​ഡി​ലൂ​ടെ വി​ടാ​തെ മ​ണ​ർ​കാ​ട്- ഏ​റ്റു​മാ​നൂ​ർ ബൈ​പ്പാ​സ് റോ​ഡി​ലൂ​ടെ വി​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

വൈ​കു​ന്നേ​രം അ​ഞ്ചി​നു​ശേ​ഷ​മാ​ണു കോ​ട്ട​യം വ​ട​വാ​തൂ​രി​ലു​ള്ള സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ​നി​ന്നു​ള്ള ലോ​ഡു​മാ​യി ട്രെ​യ്‌ലർ ലോ​റി​ക​ൾ നിരനിരയായി തൃ​ശൂ​ർ, എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന​ത്.

ഈ ​സ​മ​യ​ത്ത് എം​സി റോ​ഡി​ൽ കോ​ട്ട​യം മു​ത​ൽ ഏ​റ്റു​മാ​നൂ​ർ വ​രെ വ​ലി​യ തി​ര​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കു​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

റോ​ഡി​ലേ​ക്ക് ട്രെ​യ്‌ലർ ലോ​റി​ക​ൾ കൂ​ടി എ​ത്തു​ന്ന​തോ​ടെ തി​ര​ക്ക് പ​തി​ൻ​മ​ട​ങ്ങാ​യി വ​ർ​ധി​ക്കും. ഇ​തി​നു​പു​റ​മെ നാ​ഗ​ന്പ​ടം, ഏ​റ്റു​മാ​നൂ​ർ ടൗ​ണ്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കു​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

വ​ട​വാ​തൂ​രി​ൽ​നി​ന്നു​ള്ള ലോ​റി​ക​ൾ മ​ണ​ർ​കാ​ട്-​ഏ​റ്റു​മാ​നൂ​ർ ബൈ​പ്പാ​സ് റോ​ഡി​ലൂ​ടെ ക​ട​ത്തി​വി​ട്ടാ​ൽ ഒ​രു​പ​രി​ധി​വ​രെ എം​സി റോ​ഡി​ലും നാ​ഗ​ന്പ​ടം, ഏ​റ്റു​മാ​നൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെയും ഗ​താ​ഗ​ത​ക്കു​രു​ക്കും ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും.

മ​ണ​ർ​കാ​ട് ഏ​റ്റു​മാ​നൂ​ർ ബൈ​പ്പാ​സി​ലു​ടെ യാ​ത്ര ചെ​യ്യു​ന്ന ലോ​റി​ക​ൾ​ക്കു തി​ര​ക്കി​ൽ​പ്പെ​ടാ​തെ ഏ​റ്റു​മാ​നൂ​രി​ൽ എ​ത്തി എം​സി റോ​ഡി​ൽ പ്ര​വേ​ശി​ച്ചു യാ​ത്ര​തു​ട​രാ​നും സാ​ധി​ക്കും. ഈ ​ബൈ​പ്പാ​സ് നി​ല​വി​ൽ ഏ​റ്റു​മാ​നൂ​ർ വ​രെ​യാ​ണു പ​ണി പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

ബൈ​പ്പാ​സി​ന്‍റെ ഏ​റ്റു​മാ​നൂ​ർ മു​ത​ൽ നി​ന്നും പ​ട്ടി​ത്താ​നം വ​രെ​യു​ള്ള ഭാ​ഗ​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഈ ​ഭാ​ഗ​ത്തെ നി​ർ​മാ​ണം കൂ​ടി പൂ​ർ​ത്തി​യാ​ക്കി ബൈ​പ്പാ​സ് പൂ​ർ​ണ​തോ​തി​ൽ തു​റ​ക്കു​ന്ന​തോ​ടെ ലോ​റി​ക​ൾ​ക്കു ഏ​റ്റു​മാ​നൂ​രി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പോ​ലും അ​ക​പ്പെ​ടാ​തെ പ​ട്ടി​ത്താ​ന​ത്തെ​ത്തി എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കോ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കോ യാ​ത്ര തു​ട​രാം.

എം​സി റോ​ഡി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്കും അ​പ​ക​ട സാ​ധ്യ​ത ഏ​റി​യ​തു​മാ​യ പ്ര​ദേ​ശ​മാ​ണ് കോ​ട്ട​യം മു​ത​ൽ ഏ​റ്റു​മാ​നൂ​ർ വ​രെ​യു​ള്ള​ത്.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​തും ഇ​വി​ടെ​യാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് വ​ട​വാ​തൂ​രി​ൽ​നി​ന്നു​ള്ള ട്രെ​യ്‌ലർ ലോ​റി​ക​ൾ മ​ണ​ർ​കാ​ട്-​ഏ​റ്റു​മാ​നൂ​ർ ബൈ​പ്പാ​സ് റോ​ഡി​ലൂ​ടെ പോ​കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment