ട്രെയിനില്‍ ചാടിക്കയറിയ യുവതി അപകടത്തില്‍നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, രക്ഷപ്പെടുത്തിയ പോലീസുകാരന് കൈയ്യടിച്ച് ലോകം-വീഡിയോ

lona-600x336അവളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ആ പോലീസുകാരന് കൈയ്യടിക്കുകയാണ് ലോകം. പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ടുപോയ യുവതിയാണ് പോലീസുകാരന്റെ സമയോചിത ഇടപെടല്‍മൂലം ജീവന്‍ തിരികെ കിട്ടിയത്. മഹാരാഷ്ട്രയിലെ ലൊണാവാല റെയില്‍വേ സ്റ്റേഷനിലാണ് ദാരുണമായേക്കാമായിരുന്ന സംഭവം. പോലീസ് കോണ്‍സ്റ്റബിള്‍ പവാന്‍ ടയ്‌ഡെയെയ്ക്ക് സോഷ്യല്‍മീഡയയിലൂടെ അഭിനന്ദനവുമായി നിരവധിപേരാണ് എത്തിയത്. ബോളിവുഡ് താരം അക്ഷയ്കുമാറാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശമിക്കുന്നതിനിടെയാണ് യുവതി പ്ലാറ്റ്‌ഫോമിനടിയില്‍പ്പെട്ടത്. പോലീസുകാര്‍ തന്നെയാണ് യഥാര്‍ഥ രക്ഷകര്‍ എന്ന് ഈ സംഭവം നമ്മളെ കാണിച്ച് തരുന്നെന്ന് അക്ഷയ് പറയുന്നു. പ്രേക്ഷകരെ നടുക്കുന്നൊരു വീഡിയോ കൂടിയാണ് ഇത്. ഭാഗ്യം കൊണ്ടാണ് യുവതി രക്ഷപെട്ടതെന്ന് പറയാമെങ്കിലും പോലീസുകാരന്റെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. വീഡിയോ കണ്ടുനോക്കൂ…

Related posts