ഗാ​ന​മേ​ള ന​ട​ക്കു​ന്ന​തി​നി​ടെ ഫോ​ൺ വന്നു; ഫോ​ൺ ചെ​യ്യാ​ൻ മാ​റി നി​ന്ന യു​വാ​വ് ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു

ക​ണ്ണൂ​ർ: ഗാ​ന​മേ​ള​യു​ടെ ശ​ബ്ദ​ത്തി​ൽ​നി​ന്നു മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ക്കാ​ൻ മാ​റി ന​ട​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു. തി​ല്ലാ​നൂ​ർ സ​ത്ര​ത്തെ മു​ഹ​മ്മ​ദ് റോ​ഷ​ൻ (28) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. താ​ഴെ​ചൊ​വ്വ കാ​ഞ്ചി​കാ​മാ​ക്ഷി​യ​മ്മ​ൻ കോ​വി​ലി​ൽ ന​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഗാ​ന​മേ​ള കേ​ൾ​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു മു​ഹ​മ്മ​ദ് റോ​ഷ​ൻ. ഗാ​ന​മേ​ള ന​ട​ക്കു​ന്ന​തി​നി​ടെ ഫോ​ൺ വ​ന്ന​തി​നെ തു​ട​ർ​ന്ന് ശ​ബ്ദ​ത്തി​ൽ​നി​ന്നു മാ​റി ന​ട​ക്കു​ന്ന​തി​നി​ടെ അ​തു​വ​ഴി പോ​വു​ക​യാ​യി​രു​ന്ന നി​സാ​മു​ദ്ദീ​ൻ എ​ക്സ്പ്ര​സ് ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ബ​ഹ​ള​ത്തി​നി​ടെ ട്രെ​യി​നി​ന്‍റെ ശ​ബ്ദം കേ​ൾ​ക്കാ​നാ​വാ​ത്ത​താ​കാം അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച മു​ഹ​മ്മ​ദ് റോ​ഷ​ൻ. സൗ​ദി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മു​ഹ​മ്മ​ദ്-​സാ​ബി​റ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ൾ: റ​ഹ്മ​ത്ത്, താ​ഹി​റ. ടൗ​ൺ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മൃ​ത​ദേ​ഹം ഉ​ച്ച​ക​ഴി​ഞ്ഞ് താ​ഴെ​ചൊ​വ്വ ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കും.

Related posts